ETV Bharat / state

കാര്യവട്ടത്ത് കെഎസ്‌യു നേതാവിന് മര്‍ദനം; എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തില്ല, അര്‍ധരാത്രി പൊലീസ് സ്റ്റേഷന്‍ ഉപരോധം - KSU Leader Beaten Up

author img

By ETV Bharat Kerala Team

Published : Jul 3, 2024, 11:58 AM IST

Updated : Jul 3, 2024, 12:36 PM IST

കെഎസ്‌യു നേതാവ് സാഞ്ചോസിനെ ഇടിമുറിയിലിട്ട് മര്‍ദിച്ചതായാണ് പരാതി. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് എതിരെ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ച് രാത്രി എംഎല്‍എമാര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.

കെഎസ്‌യു നേതാവിനെ മര്‍ദിച്ചു  കെഎസ്‌യു എസ്എഫ്ഐ  SFI KSU CONFLICT  KARIYAVATTAM CAMPUS TVM
സാഞ്ചോസ് (ETV Bharat)

കാര്യവട്ടം ക്യാമ്പസില്‍ കെഎസ്‌യു നേതാവിന് മര്‍ദനം (ETV Bharat)

തിരുവനന്തപുരം : തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസില്‍ കെഎസ്‌യു നേതാവിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി. കെഎസ്‌യു തിരുവനന്തപുരം ജില്ല ജനറല്‍ സെക്രട്ടറി സാഞ്ചോസിനാണ് മര്‍ദനമേറ്റത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. കാര്യവട്ടം ക്യാമ്പസിലെ എംഎ മലയാളം വിദ്യാര്‍ഥിയായ സാഞ്ചോസ് ഇന്നലെ സുഹൃത്തിനൊപ്പം ഹോസ്റ്റലില്‍ എത്തിയപ്പോള്‍ ഇടിമുറിയില്‍ കൊണ്ട് പോയി മര്‍ദിക്കുകയായിരുന്നു എന്ന് കെഎസ്‌യു ആരോപിച്ചു.

സംഭവത്തില്‍ എസ്എഫ്ഐ നേതൃത്വം പ്രതികരിച്ചിട്ടില്ല. മര്‍ദനമേറ്റ സാഞ്ചോസിനെ ഇന്നലെ അര്‍ധരാത്രിയില്‍ ജനറല്‍ ആശുപത്രിയിലും പിന്നിട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. സംഭവത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് എതിരെ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ച് എംഎല്‍എമാരായ എം വിന്‍സെന്‍റ്, ചാണ്ടി ഉമ്മന്‍ എന്നിവര്‍ ശ്രീകാര്യം പൊലീസ് സ്റ്റേഷന്‍ ഇന്നലെ രാത്രി ഉപരോധിച്ചു.

ഉപരോധത്തിനിടെ എം വിന്‍സെന്‍റ് എംഎല്‍എയെ പൊലീസ് പിടിച്ചു തള്ളിയതായും ആക്ഷേപമുണ്ട്. എസ്എഫ്ഐ പ്രവര്‍ത്തകരും പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തി. ഇതോടെയാണ് ശ്രീകാര്യം പൊലീസ് സ്റ്റേഷന് മുന്നില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. പുലര്‍ച്ചെ വൈകിയാണ് ഇരു വിദ്യാര്‍ഥി സംഘടന പ്രവര്‍ത്തകരെയും പൊലീസ് അനുനയിപ്പിച്ചത്.

Also Read: 'നെഞ്ചത്ത് അടുപ്പ് കൂട്ടാൻ തീരുമാനിച്ചാൽ അതും നടപ്പിലാക്കും'; കോളജ് പ്രിൻസിപ്പാളിനെതിരെ ഭീഷണി പ്രസംഗവുമായി എസ്എഫ്ഐ- വീഡിയോ

Last Updated : Jul 3, 2024, 12:36 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.