ETV Bharat / state

റോഡ് അപകടങ്ങൾ ഒഴിവാക്കാന്‍ കെഎസ്ആർടിസി ; ഡ്രൈവർമാർക്കും കണ്ടക്‌ടർമാർക്കും പ്രത്യേക പരിശീലനം - KSRTC training programmes - KSRTC TRAINING PROGRAMMES

കെഎസ്ആർടിസി ബസുകൾ ഉൾപ്പെടുന്ന റോഡപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഡ്രൈവർമാർക്കും കണ്ടക്‌ടർമാർക്കും പ്രത്യേക പരിശീലനം നല്‍കുന്നത്.

KSRTC  KSRTC ACCIDENTS  കെഎസ്ആർടിസി  കെഎസ്ആർടിസി പ്രത്യേക പരിശീലനം
KSRTC to initiate Training programmes to it's drivers and conductors to avoid Road accidents
author img

By ETV Bharat Kerala Team

Published : Apr 18, 2024, 5:32 PM IST

തിരുവനന്തപുരം : അപകടങ്ങൾ ഒഴിവാക്കുന്നതിന് കെഎസ്ആർടിസിയിലെ ഡ്രൈവർമാർക്കും കണ്ടക്‌ടർമാർക്കും പ്രത്യേക പരിശീലനം നൽകാൻ തീരുമാനം. കെഎസ്ആർടിസി ബസുകൾ ഉൾപ്പെടുന്ന അപകടങ്ങൾ വർധിച്ച് വരുന്ന സാഹചര്യത്തിലാണ് മാനേജ്മെന്‍റിന്‍റെ നടപടി.

ഇതനുസരിച്ച് ഡ്രൈവർമാർക്കും കണ്ടക്‌ടർമാർക്കും റോഡ് സേഫ്റ്റി അതോറിറ്റിയിലെയും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്‍റിലെയും ഉദ്യോഗസ്ഥരാകും പരിശീലനം നൽകുകയെന്ന് വർക്‌സ് മാനേജർ (ആക്‌സിഡന്‍റ് മോണിറ്ററിങ് സെൽ) എം ഐസക് മാത്യു ഇടിവി ഭാരതിനോട് പറഞ്ഞു. റോഡ് സേഫ്റ്റി സംബന്ധിച്ച കാര്യങ്ങളും നിയമങ്ങൾ സംബന്ധിച്ചും ജീവനക്കാർക്ക് അവബോധം നൽകുകയാണ് പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്.

രണ്ട് മാസത്തിലൊരിക്കൽ പരിശീലനം നൽകാനാണ് നിർദേശം. അപകടം സംഭവിച്ചാൽ എല്ലാ മാസവും യൂണിറ്റ് തലത്തില്‍ അപകടവുമായി ബന്ധപ്പെട്ട അവലോകന യോഗം ചേരണം. മാസത്തിലെ നാലാമത്തെ ശനിയാഴ്‌ചയാണ് അവലോകന യോഗം ചേരേണ്ടത്. എംഡി തലത്തില്‍ നടത്തുന്ന യോഗത്തിലും യൂണിറ്റ് ഓഫീസര്‍, ഗ്യാരേജ് ഹെഡ് എന്നിവര്‍ ഗുരുതര അപകടങ്ങളുടെ വിശദ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും വേണം.

Also Read : പോകാം മൂന്നാർ, വാഗമൺ, പൊന്മുടിയിലേക്ക്... കീശ കാലിയാകാതെ - KSRTC Summer High Range Trip

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.