എറണാകുളം : ആലുവ ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. ഡ്രൈവറുടെ അവസരോചിതമായ ഇടപെടലിൽ വലിയൊരപകടം ഒഴിവായി. അങ്കമാലിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരു സ്വിഫ്റ്റ് ബസിനാണ് തീപിടിച്ചത്.
ബോണറ്റിൽ നിന്നാണ് ആദ്യം പുകയുയർന്നത്. സംഭവസമയത്ത് ബസിൽ 38 യാത്രക്കാരുണ്ടായിരുന്നു. പുക ഉയർന്നതോടെ ഡ്രൈവർ യാത്രക്കാരോട് പുറത്തേക്കിറങ്ങാൻ ആവശ്യപ്പെട്ടു. അതിനാൽ വലിയ ദുരന്തം ഒഴിവായി. പിന്നീട് അഗ്നിശമന സേനയെത്തി തീയണച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല.
Also Read: വടക്കാഞ്ചേരി പെട്രോള്‍ പമ്പില്‍ തീപിടിത്തം; അപകടം ഒഴിവായത് തലനാരിഴയ്‌ക്ക്