ETV Bharat / state

ബ്രീത്ത് അനലൈസര്‍ ടെസ്റ്റ് ഫലം കണ്ടു ; അപകടങ്ങള്‍ കുറഞ്ഞെന്ന് കെഎസ്‌ആര്‍ടിസി - KSRTC breath analyzer test

ബ്രീത്ത് അനലൈസര്‍ ടെസ്റ്റ് ആരംഭിച്ചത് മന്ത്രി ഗണേഷ് കുമാറിന്‍റെ നിര്‍ദേശപ്രകാരം. വനിതകള്‍ ഒഴികെയുള്ള ജീവനക്കാരെ പരിശോധിച്ച് മദ്യപിച്ചിട്ടില്ല എന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ ഡ്യൂട്ടിയ്‌ക്ക് നിയോഗിക്കാവൂ എന്നാണ് കെഎസ്‌ആര്‍ടിസി എംഡിയുടെ ഉത്തരവ്

KSRTC BREATH ANALYZER  KSRTC  MINISTER KB GANESH KUMAR  കെഎസ്‌ആര്‍ടിസി ബ്രീത്ത് അനലൈസര്‍
breath analyzer test
author img

By ETV Bharat Kerala Team

Published : Apr 24, 2024, 10:36 AM IST

തിരുവനന്തപുരം : ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ നിർദേശപ്രകാരം നടപ്പിലാക്കിയ ബ്രീത്ത് അനലൈസർ പരിശോധനകൾക്കും നടപടികൾക്കും ശേഷം, തങ്ങളുടെ ബസുകൾ ഉൾപ്പെടുന്ന അപകടങ്ങളിൽ ഗണ്യമായ കുറവുണ്ടായെന്ന് കെഎസ്ആർടിസി. കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തുന്ന ഇൻടോക്‌സിക്കേഷൻ പരിശോധനയിൽ പോസിറ്റീവ് ഫലങ്ങളിലും വലിയ കുറവുണ്ടായെന്ന് കെഎസ്ആർടിസി ഔദ്യോഗിക ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു.

മന്ത്രിയുടെ നിർദേശപ്രകാരം ഡ്യൂട്ടിയ്ക്കായെത്തുന്ന വനിതകള്‍ ഒഴികെയുള്ള മുഴുവന്‍ ജീവനക്കാരെയും ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധിച്ച് ജീവനക്കാര്‍ മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തി മാത്രമേ ഡ്യൂട്ടിയ്ക്ക് നിയോഗിക്കാന്‍ പാടുള്ളൂവെന്നാണ് എം ഡി പ്രമോജ് ശങ്കർ ഉത്തരവിറക്കിയത്. ഇതിന്‍റെ ഭാഗമായി ഏപ്രിൽ 7 മുതൽ വിജിലൻസ് ടീം സ്പെഷ്യൽ സർപ്രൈസ് ഇൻവെസ്റ്റിഗേഷൻ പ്രോഗ്രാം നടത്തിയിരുന്നു. മദ്യപിച്ചതിനും മദ്യം സൂക്ഷിച്ചതിനും 137 ജീവനക്കാരെ കണ്ടെത്തി.

ഇൻടോക്‌സിക്കേഷൻ ടെസ്റ്റ് ആരംഭിച്ച സമയത്ത് എല്ലാ യൂണിറ്റുകളിലും പരിശോധന നടത്തിയപ്പോൾ ഒരു ദിവസം 22 മദ്യപിച്ച കേസുകൾവരെ റിപ്പോർട്ട് ചെയ്‌തിരുന്ന സ്ഥാനത്ത് ഏപ്രിൽ 20ലെ പരിശോധനയിൽ ഒരു പോസിറ്റീവ് കേസ് മാത്രം റിപ്പോർട്ട് ചെയ്യുന്ന സ്ഥിതിയിലേക്ക് എത്തി. ഇൻടോക്‌സിക്കേഷൻ പരിശോധനകൾക്കുശേഷം കെഎസ്ആർടിസി വാഹനങ്ങൾ ഉൾപ്പെടുന്ന അപകടങ്ങളിൽ 25 ശതമാനത്തോളം കുറവും ഉണ്ടായി. പൊതുഗതാഗത മേഖലയിൽ പണിയെടുക്കുന്ന ജീവനക്കാർ കൃത്യനിർവഹണത്തിനിടയിൽ യാതൊരു തരത്തിലുള്ള ലഹരിയും ഉപയോഗിക്കുന്നത് അനുവദിക്കാനാകില്ലെന്നും കെഎസ്ആർടിസി ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു.

Also Read: കൊടും ചൂടിനെ പ്രതിരോധിക്കാൻ സ്വിഫ്റ്റ് ബസുകളിൽ കർട്ടൻ; കരുതല്‍ നടപടിയുമായി കെഎസ്‌ആര്‍ടിസി - Curtain On KSRTC Swift Buses

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.