കാസർകോട്: ചിറ്റാരിക്കാൽ നല്ലോംപുഴയിൽ കെഎസ്ഇബി ജീവനക്കാരെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം. കെഎസ്‌ഇബി ജീവനക്കാരനായ അരുൺ കുമാറിന് പരുക്കേ്റ്റു. 0നല്ലോംപുഴ മാരിപ്പുറത്ത് ജോസഫിന്‍റെ വീട്ടിലെ കേടായ മീറ്റർ മാറ്റി സ്ഥാപിക്കുന്നതിലെ തർക്കമാണ് ആക്രമണത്തിന് കാരണം.
മീറ്റർ മാറ്റാൻ കഴിയില്ലെന്ന് ജോസഫ് കെഎസ്‌ഇബി ജീവനക്കാരെ അറിയിച്ചു. ഇതിനിടെ വാക്കു തർക്കം ഉണ്ടായതായി പറയുന്നു. ഉദ്യോഗസ്ഥർ മീറ്റർ മാറ്റി തിരിച്ചു പോകുന്നതിനിടയിൽ ജീപ്പിലെത്തി ബൈക്കിന് പുറകിൽ ഇടിക്കുകയായിരുന്നു.
ബൈക്കിൽ നിന്നു വീണ ജീവനക്കാരെ വാഹനത്തിലെ ജാക്കി ലിവർ വച്ച് അടിച്ചതായും ജീവനക്കാർ പറയുന്നു. സംഭവത്തിൽ കെഎസ്‌ഇബി ഉദ്യോഗസ്ഥർ ചിറ്റാരിക്കൽ പൊലീസിൽ പരാതി നൽകി.
അതേസമയം, നല്ലോംപുഴയിൽ ഇലക്ട്രിക്കൽ സെക്ഷനിലെ കരാർ ജീവനക്കാർക്കെതിരെ ഉണ്ടായ അതിക്രമത്തിൽ കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ ഐഎൻടിയുസി ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. അടിക്കടി വൈദ്യുതി ബോർഡിലെ ജീവനക്കാർക്ക് നേരെയുണ്ടാകുന്ന മർദ്ദനങ്ങൾ അവസാനിപ്പിക്കാൻ കർശനമായ നിയമനടപടികൾ പൊലീസിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
ALSO READ: തിരുവമ്പാടി കെഎസ്‌ഇബി ഓഫിസ് ആക്രമണം; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി