ETV Bharat / state

'വേട്ടക്കാരെ സംരക്ഷിക്കുന്ന സമീപനം തിരുത്തണം'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന സര്‍ക്കാര്‍ വാദത്തില്‍ പ്രതികരിച്ച് കെ സുധാകരന്‍ - Sudhakaran On Hema Committee Report - SUDHAKARAN ON HEMA COMMITTEE REPORT

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധം അറിയിച്ച് കെ സുധാകരന്‍. റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചതിലൂടെ സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും സുധാകരന്‍.

K SUDHAKARAN MP  ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്  MALAYALAM LATEST NEWS  K SUDHAKARAN AGAINST GOVERNMENT
K Sudhakaran (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 20, 2024, 3:39 PM IST

കെ സുധാകരന്‍ മാധ്യമങ്ങളോട് (ETV Bharat)

കണ്ണൂര്‍: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന സര്‍ക്കാരിന്‍റ വാദം സ്ത്രീ പീഡകരെ സംരക്ഷിക്കുന്നതാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. സിനിമ മേഖലയുമായി ബന്ധപ്പെട്ട ഗുരുതരമായ കണ്ടെത്തലുകളാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത്. റിപ്പോര്‍ട്ട് ഇത്രയും വര്‍ഷം പൂഴ്ത്തിവച്ചതിലൂടെ സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് തെളിയിച്ചു എന്നും സുധാകരന്‍ പറഞ്ഞു.

സ്ത്രീകള്‍ക്കെതിരായ അതിക്രമം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ കേസെടുക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. എന്നാല്‍ പരാതി ലഭിച്ചാല്‍ മാത്രമെ കേസെടുക്കു എന്ന നിലപാടാണ് സര്‍ക്കാരിന്‍റേത്. എക്കാലവും സ്ത്രീപീഡകരെ സംരക്ഷിക്കുന്ന സമീപനമാണ് സിപിഎമ്മിന്‍റേത്.

സ്വന്തം പാര്‍ട്ടിയിലെ സ്ത്രീകള്‍ക്ക് പോലും നീതി ഉറപ്പാക്കാന്‍ കഴിയാത്ത സിപിഎമ്മില്‍ നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കാനില്ലെന്നും കെപിസിസി പ്രസിഡന്‍റ് പ്രതികരിച്ചു. വേട്ടക്കാരെ സംരക്ഷിക്കുന്ന സമീപനം സര്‍ക്കാര്‍ തിരുത്തണം. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷയും തുല്യതയും ഉറപ്പാക്കണം. സ്ത്രീകള്‍ക്കെതിരായ അതിക്രമം നടത്തുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

മലയാളചലച്ചിത്ര മേഖലയിലെ തൊഴില്‍ ചൂഷണം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തണം. ഹേമ കമ്മിറ്റിയിലെ ശുപാര്‍ശകളുടെ പ്രായോഗികത സിനിമ മേഖലയുമായി ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്‌ത് നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം എന്നും സുധാകരന്‍ എംപി പറഞ്ഞു.

ഈ റിപ്പോര്‍ട്ടിന്‍റെ ഗൗരവം ഉള്‍ക്കൊണ്ട് ആഭ്യന്തരം, സാംസ്‌കാരികം, തൊഴില്‍ എന്നീ വകുപ്പുകള്‍ നടപടി സ്വീകരിക്കാതിരുന്നത് നിര്‍ഭാഗ്യകരമാണ്. ഇത് ആരെ സംരക്ഷിക്കാനും പ്രീതിപ്പെടുത്താനുമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണം. സിനിമ മേഖലയില്‍ നിന്നുള്ള വ്യക്തികള്‍ മന്ത്രിയും എംഎല്‍എയുമായുള്ള സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ഗുരുതരവും ഞെട്ടിക്കുന്നതുമായ കണ്ടെത്തലുകള്‍ നടത്തിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇത്രയും വര്‍ഷം പുറത്തുവിടാതിരുന്നതും ഒടുവില്‍ പുറത്തുവന്നപ്പോള്‍ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ മടിക്കുന്നതും ദുരൂഹമാണെന്നും സുധാകരന്‍ പറഞ്ഞു.

Also Read: 'ഞങ്ങളുടെ ജീവിതവും കരിയറും കളഞ്ഞുള്ള കളി, പൊതു സമൂഹം അറിയുന്നത് ഡബ്ല്യൂസിസി പ്രതികരിച്ചപ്പോള്‍'; പ്രതികരിച്ച് ആഷിഖ് അബുവും റിമ കല്ലിങ്കലും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.