ETV Bharat / state

പെരിയ കേസ് പ്രതിയുടെ മകന്‍റെ വിവാഹത്തിൽ പങ്കെടുത്ത സംഭവം : നേതാക്കള്‍ക്ക് വീഴ്‌ചപറ്റിയെന്ന് കെപിസിസി സമിതി - PERIYA WEDDING CONTROVERSY - PERIYA WEDDING CONTROVERSY

ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ് നടന്നതെന്ന് അന്വേഷണ സമിതി. പി എം നിയാസും എൻ സുബ്രഹ്മണ്യനും ആണ് സംഭവം പരിശോധിച്ചത്

KSKPCC SAMITHI PERIYA CASE  പെരിയ വിവാഹ സൽക്കാര വിവാദം  PERIYA MURDER ACCUSED SON WEDDING  KPCC ON PERIYA WEDDING CONTROVERSY
P M Niyas and N Subramanian (ETV Bharat)
author img

By ETV Bharat Kerala Team

Published : May 29, 2024, 4:31 PM IST

Updated : May 29, 2024, 5:48 PM IST

കെപിസിസി അന്വേഷണ സമിതി അംഗങ്ങൾ മാധ്യമങ്ങളോട് (ETV Bharat)

കാസർകോട് : പെരിയ ഇരട്ട കൊലപാതകക്കേസ് പ്രതിയുടെ മകന്‍റെ വിവാഹത്തിൽ പങ്കെടുത്തത് നേതാക്കളുടെ വീഴ്‌ചയെന്ന് കെപിസിസി നിയോഗിച്ച പ്രത്യേക അന്വേഷണ സമിതി. കെപിസിസി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി എം നിയാസ്, രാഷ്ട്രീയകാര്യ സമിതി അംഗം എൻ സുബ്രഹ്മണ്യന്‍ എന്നിവരാണ് വിഷയത്തില്‍ അന്വേഷണം നടത്തുന്നത്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ് നടന്നതെന്ന് അന്വേഷണ സമിതി വിലയിരുത്തി.

കൃപേഷിന്‍റെയും ശരത്‌ലാലിന്‍റെയും മാതാപിതാക്കളെ നേരിട്ട് കാണും. രാജ്‌മോഹൻ ഉണ്ണിത്താനുമായും ഡിസിസി പ്രസിഡന്‍റുമായും വിശദമായ ചർച്ച നടത്തിയെന്നും ഇരുവരും പറഞ്ഞു. ഗുരുതര വീഴ്‌ച ആയാണ് ഇതിനെ കാണുന്നത്. ഇത് സംബന്ധിച്ച് കെപിസിസി അധ്യക്ഷന് റിപ്പോർട്ട്‌ ഉടൻ കൈമാറുമെന്നും നേതാക്കള്‍ അറിയിച്ചു.

മെയ്‌ 8 നായിരുന്നു സംഭവം. പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്‍റെ വിവാഹ സത്കാരത്തില്‍ കോൺഗ്രസ് നേതാവ് പങ്കെടുത്തതിന്‍റെ ചിത്രം പുറത്തുവന്നിരുന്നു. കേസിലെ 13-ാം പ്രതിയും സിപിഎം പെരിയ ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയുമായ ബാലകൃഷ്‌ണന്‍റെ മകന്‍റെ കല്യാണ സത്കാരത്തിലാണ് കോൺഗ്രസ് നേതാക്കൾ പങ്കെടുത്തത്. പിന്നാലെ കോൺഗ്രസ്‌ നേതാക്കളെ തള്ളി രാജ്‌മോഹൻ ഉണ്ണിത്താൻ രംഗത്ത് എത്തിയിരുന്നു.

രക്തസാക്ഷികളുടെ ആത്മാക്കളെ വേദനിപ്പിച്ചവർക്ക് മാപ്പ് ഇല്ലെന്നും അവരെ മറന്ന് ഏതൊക്കെ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തിട്ടുണ്ടോ അവരെത്രെ ഉന്നതന്മാരായാലും ശക്തമായി തള്ളിപ്പറയുന്നുവെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചിരുന്നു. തുടർന്ന് രാജ്‌മോഹൻ ഉണ്ണിത്താന് എതിരെ കെപിസിസി സെക്രട്ടറി ബാലകൃഷ്‌ണൻ പെരിയയും രംഗത്ത് എത്തിയിരുന്നു.

Also Read: തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തെളിഞ്ഞാല്‍ രാജിവയ്‌ക്കും: ബാലകൃഷ്‌ണന്‍ പെരിയയ്‌ക്ക് മറുപടിയുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

Last Updated : May 29, 2024, 5:48 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.