ETV Bharat / state

തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ ചര്‍ച്ചയ്‌ക്ക് ; കെപിസിസി യോഗം ഇന്ന്

കെപിസിസി ആക്‌ടിങ് പ്രസിഡന്‍റായി എം എം ഹസന്‍ ചുമതയേല്‍ക്കും. പൗരത്വ ഭേദഗതി നിയത്തിനെതിരെ രാജ്‌ഭവന് മുന്നില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിഷേധം ഇന്ന്.

KPCC meeting today  KPCC meeting election discussion  കെപിസിസി യോഗം  Lok Sabha election 2024
kpcc-meeting-for-discussing-election-programs
author img

By ETV Bharat Kerala Team

Published : Mar 13, 2024, 8:56 AM IST

തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞടുപ്പ് പ്രചാരണത്തിനിടെ കെപിസിസിയുടെ അടിയന്തര യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും (KPCC meeting for discussing election programs). ഇന്ന് രാവിലെ 10 മണിക്ക് കെപിസിസി ഓഫിസിലാണ് യോഗം ചേരുക. പ്രചാരണ പരിപാടികളെ സംബന്ധിച്ച് യോഗം തീരുമാനമെടുക്കും.

കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ കണ്ണൂരില്‍ മത്സരിക്കുന്നതിനെ തുടര്‍ന്ന് താത്കാലിക ചുമതല ലഭിച്ച എംഎം ഹസന്‍ ഇന്ന് ചുമതലയേല്‍ക്കും.

സിഎഎ സമരം ഇന്ന് : സിഎഎ വിഷയത്തില്‍ കെപിസിസിയുടെ നേതൃത്വത്തില്‍ ഇന്ന് രാജ്ഭവന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കും. ഉച്ചയ്ക്ക് 12 മുതല്‍ രണ്ടുമണി വരെയാണ് പ്രതിഷേധം. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെപിസിസി ആക്റ്റിങ് പ്രസിഡന്‍റ് എം എം ഹസന്‍, കെ സുധാകരന്‍, ശശി തരൂര്‍ തുടങ്ങിയ നേതാക്കള്‍ പൗരത്വ ഭേദഗതി നിയമ സമരത്തില്‍ പങ്കെടുക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.