കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയു പീഡന കേസിൽ മെഡിക്കൽ കോളജ് ഫൊറൻസിക് വിഭാഗം അസിസ്‌റ്റന്‍റ് പ്രൊഫസർ ഡോ. പ്രിയതയുടെ അന്വേഷണ റിപ്പോർട്ട് പുറത്ത്.
റിപ്പോര്‍ട്ടില്‍ പറയുന്നത് : അതിജീവിതയുടെ പ്രസ്‌താവനകൾ വിശ്വസിക്കാൻ എല്ലാ കാരണവുമുണ്ടെന്ന് റിപ്പോർട്ട്. പരാതിക്കാരിയുടെ മൊഴിക്ക് വിരുദ്ധമായ മൊഴികളൊന്നും സാക്ഷികളാരും നൽകിയിട്ടില്ല. തെറ്റായ ആരോപണത്തിനുള്ള കാരണം അന്വേഷണത്തിൽ പുറത്തുകൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. പ്രതികൾ ആരോപിക്കുന്ന അതേ കാരണങ്ങളും സുസ്ഥിരമല്ലെന്ന് തോന്നുന്നു. റിക്കവറി മുറിയിൽനിന്ന് ബോധം വന്നുവെന്ന അവകാശവാദം, ഐസിയുവിലേക്കു കൊണ്ടുപോയ ജീവനക്കാരെ തിരിച്ചറിയൽ, ഐസിയുവിൽ ഉണ്ടായ സംഭവങ്ങൾ, പ്രത്യേകമായി യൂണിഫോമിലെത്തിയ ജീവനക്കാരിൽ നിന്ന് കുറ്റവാളിയെ തിരിച്ചറിയൽ തുടങ്ങിയ സാക്ഷികളുടെ മൊഴികളിൽ നിന്ന് ശസ്ത്രക്രിയാനന്തര സമയത്ത് അതിജീവിതയുടെ മൊഴികൾ ശരിയാണെന്നു തെളിവെടുപ്പിൽ കണ്ടെത്തിയതായി റിപ്പോർട്ടിലുണ്ട്.
ലൈംഗികാതിക്രമവും തുടർന്നുണ്ടായ മാനസികവും വൈകാരികവുമായ ആഘാതവും അതിജീവിതയുടെ വാക്കാലുള്ളതും രേഖാമൂലമുള്ളതുമായ മൊഴികളിൽ വ്യക്തമാണ്. വസ്‌തുതകളെക്കുറിച്ചുള്ള വകുപ്പുതല അന്വേഷണം അതിജീവിച്ച വ്യക്തിക്ക് സ്ഥാപനത്തിന്‍റെ ഭാഗത്തുനിന്ന് വളരെ വൈകിയാണെങ്കിലും അർഹമായ നീതി ലഭ്യമാക്കും. രോഗിയുടെ ജീവനും സ്വത്തിനും സുരക്ഷ നൽകുകയെന്നതു സ്ഥാപനത്തിന്‍റെ മേന്മ വർധിപ്പിക്കുമെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. വിവരാവകാശ നിയമപ്രകാരമാണ് അതിജീവിതക്ക് റിപ്പോർട്ട് ലഭിച്ചത്.
ALSO READ : മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് : ചീഫ് നഴ്‌സിങ് ഓഫിസറുടെ ട്രാന്‍സ്‌ഫറിന് സ്റ്റേ
ഐസിയു പീഡനക്കേസ് : നഴ്‌സിങ് ഓഫീസർ പിബി അനിതയ്ക്ക് വീണ്ടും സ്ഥലം മാറ്റം