ETV Bharat / state

'അഭിലാഷിന് സത്യനാഥനോട് വൈരാഗ്യമുണ്ടായിരുന്നു' ; പ്രതികരിച്ച് നാട്ടുകാര്‍ - കൊയിലാണ്ടി സിപിഎം കൊലപാതകം

മുത്താമ്പി ചെറിയപ്പുറം പരദേവത ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് ഗാനമേള നടക്കുന്നതിനിടെയാണ് സിപിഎം നേതാവ് പിവി സത്യനാഥനെ അഭിലാഷ്‌ വെട്ടിക്കൊലപ്പെടുത്തിയത്

koyilandy CPM Leader Murder  Local Respond CPM Leader Murder  സിപിഎം നേതാവിന്‍റെ കൊലപാതകം  കൊയിലാണ്ടി സിപിഎം കൊലപാതകം  നാട്ടുകാരുടെ പ്രതികരണം
Local Respond
author img

By ETV Bharat Kerala Team

Published : Feb 23, 2024, 12:37 PM IST

സിപിഎം നേതാവിന്‍റെ കൊലപാതകത്തിൽ പ്രതികരിച്ച് നാട്ടുകാർ

കോഴിക്കോട് : കൊയിലാണ്ടിയിൽ സിപിഎം നേതാവ് പിവി സത്യനാഥനെ പാര്‍ട്ടി മുന്‍ പ്രവര്‍ത്തകന്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് നാട്ടുകാർ. കൊല്ലപ്പെട്ട സിപിഎം കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറി സത്യനാഥനോട് പെരുവട്ടൂർ പുറത്തോന അഭിലാഷിന് പൂർവവൈരാഗ്യം ഉളളതായി നാട്ടുകാർ ആരോപിച്ചു (CPM Leader Sathyanath Murder).

ഇരുവരും അടുത്തടുത്ത വീടുകളിലാണ്. സത്യനാഥൻ ക്ഷേത്ര കമ്മിറ്റിയുമായി സഹകരിക്കുന്ന ആളാണ്. അദ്ദേഹം ജനോപകാരി ആയിരുന്നെന്നും നാട്ടുകാർ പറയുന്നു. ഇന്നലെ രാത്രി 10 മണിയോടെ മുത്താമ്പി ചെറിയപ്പുറം പരദേവത ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് ഗാനമേള നടക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. എന്നാൽ കൊലപാതക സമയത്ത് സ്ഥലത്ത് ആളുകൾ കുറവായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.

മുൻ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവും മുൻ നഗരസഭ ചെയർമാന്‍റെ ഡ്രൈവറുമായിരുന്ന അഭിലാഷ് പൊലീസിൽ കീഴടങ്ങുകയായിരുന്നു. രാഷ്‌ട്രീയ വിഷയത്തിൽ നിന്ന് ഉടലെടുത്ത വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പല വിഷയങ്ങളും പറഞ്ഞ്‌ പരത്തി തന്നെ ഒതുക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

എടച്ചേരി സ്‌റ്റേഷനിൽ പ്രതിയെ വിശദമായി ചോദ്യം ചെയ്‌തുവരികയാണ്. സത്യനാഥന്‍റെ ശരീരത്തിൽ നാലിലധികം വെട്ടുകളേറ്റിട്ടുണ്ട്. സർജിക്കൽ ബ്ലെയ്‌ഡ്‌ ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക വിവരം. കൊലപാതകത്തിൽ പ്രതിഷേധിച്ച് കൊയിലാണ്ടി നഗരസഭയിലും സമീപത്തെ 4 പഞ്ചായത്തുകളിലും സിപിഎം ഹർത്താൽ ആചരിക്കുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.