ETV Bharat / state

കോട്ടയത്ത് പട്ടാപ്പകൽ മോഷണം ; 13 പവൻ സ്വർണവും 11,000 രൂപയും കവർന്നു - ROBBERY IN KOTTAYAM - ROBBERY IN KOTTAYAM

വൈക്കം തലയോലപ്പറമ്പിൽ വീടിൻ്റെ അടുക്കളവാതിൽ കുത്തിത്തുറന്ന് മോഷണം. 13 പവൻ സ്വർണവും 11,000 രൂപയും കവര്‍ന്നു. അന്വേഷണം ആരംഭിച്ച് പൊലീസ്.

KOTTAYM THEFT  13 PAVAN AND 11000 RS LOST KOTTAYAM  കോട്ടയത്ത് മോഷണം  കവര്‍ച്ച
കോട്ടയത്ത് വീട്ടില്‍ മോഷണം (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 22, 2024, 11:37 AM IST

തലയോലപ്പറമ്പിൽ വീട്ടില്‍ മോഷണം (ETV Bharat)

കോട്ടയം : ജില്ലയിൽ മോഷണ സംഭവങ്ങള്‍ തുടര്‍ക്കഥ. വൈക്കം തലയോലപ്പറമ്പിൽ പട്ടാപ്പകൽ വീടിൻ്റെ അടുക്കളവാതിൽ കുത്തിത്തുറന്ന് അലമാരയിൽ നിന്ന് 13 പവൻ സ്വർണവും 11,000 രൂപയും കവർന്നു. തലയോലപ്പറമ്പിൽ മിഠായിക്കുന്നം തട്ടുംപുറത്ത് ടി കെ മധുവിൻ്റെ വീട്ടിലാണ് വ്യാഴാഴ്ച (ജൂൺ 19) പകൽ മോഷണം നടന്നത്. സംഭവത്തിൽ തലയോലപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ടി വി പുരം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ ജീവനക്കാരനായ മധുവും കോടതിയിലെ ജീവനക്കാരിയായ ഭാര്യ സവിതയും ഓഫീസിലും മകൾ സ്‌കൂളിലുമായിരുന്നപ്പോള്‍ ആണ് മോഷണം നടന്നത്. വൈകുന്നേരം മകൾ സ്‌കൂൾ വിട്ട് വീട്ടിലെത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന് അലമാരയിലെ വസ്‌തുക്കൾ പുറത്ത് വലിച്ചുവാരിയിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് മകൾ വിവരം അറിയിച്ചതിനെ തുടർന്ന് മധുവും ഭാര്യയും വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് സ്വർണവും പണവും നഷ്‌ടപ്പെട്ടതായി അറിയുന്നത്.

തലയോലപ്പറമ്പ് പൊലീസിൽ പരാതി നൽകിയതിനെ തുടര്‍ന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്‌ധരും വീട്ടിലെത്തി പരിശോധന നടത്തി. സമീപത്തെ മറ്റൊരു വീട്ടിലും മോഷണശ്രമം ഉണ്ടായി. വൈക്കം ഡിവൈഎസ്‌പി സാമുവൽ പോളിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.

Also Read: കോട്ടയത്ത് മൂന്നിടത്ത് മോഷണം; പ്രതികളുടെ ദൃശ്യം സിസിടിവിയിൽ, അന്വേഷണം ഊർജിതം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.