കോട്ടയം: കോട്ടയം നഗരസഭയിൽ നിന്ന് മൂന്നുകോടി രൂപ തട്ടിപ്പ് നടത്തിയ അഖിൽ സി വർഗീസിന് സസ്പെൻഷൻ. ബാങ്ക് സ്റ്റേറ്റ്‌മെന്‍റ് പരിശോധിച്ചതിൽ അപാകതകൾ ബോധ്യപ്പെട്ടതോടെയാണ് നടപടി. വൈക്കം നഗരസഭയിലെ ക്ലർക്കായിരുന്നു അഖിൽ സി വർഗീസ്.
2020-23 കാലയളവിൽ ഒരോ മാസവും അഞ്ച് ലക്ഷം രൂപ വീതം ഇയാള്‍ തട്ടിയെടുത്തതായാണ് കണ്ടെത്തിയത്. അമ്മയുടെ അക്കൗണ്ടിലേക്കാണ് പെൻഷൻ തുക വകമാറ്റി അയച്ചിരുന്നത്. അഖിലിന് വേണ്ടിയുള്ള പൊലീസ് തെരച്ചിൽ തുടരുന്നതിനിടെയാണ് നടപടി.
Also Read: കോട്ടയം നഗരസഭയിൽ വ്യാപക ക്രമക്കേട്: നടന്നത് 3 കോടിയുടെ തട്ടിപ്പ്; മുൻ ക്ലർക്കിനെതിരെ പരാതി