കോട്ടയം : 'കോട്ടയത്തിന് റൊമ്പ താങ്ക്സ്. സ്നേഹമുളള ജനങ്ങൾ... കോട്ടയം നല്ല നാടാണ്.' കോട്ടയത്ത് നിന്ന് സ്ഥാനമൊഴിയുന്ന ജില്ല കലക്‌ടർ വി.വിഗ്നേശ്വരിയുടെ അഭിപ്രായമാണിത്.
പൊതുവേ പ്രശ്‌നങ്ങൾ കുറവുള്ള, സ്നേഹ വായ്പോടെ പെരുമാറുന്ന ആളുകൾ എന്നിങ്ങനെ കോട്ടയത്തിൻ്റെ പ്രത്യേകത അനുഭവിക്കാനായി എന്ന് കലക്‌ടർ വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞു. കോട്ടയം പ്രസ്ക്ലബ് ഒരുക്കിയ മുഖാമുഖം പരിപാടിയിലായിരുന്നു കലക്‌ടറുടെ പ്രതികരണം.
കോട്ടയത്തിന് വേണ്ടി അധികമായി ഒന്നും ചെയ്യാവനായില്ല എങ്കിലും ചില കാര്യങ്ങൾ ചെയ്യാനായെന്നും കലക്‌ടർ പറഞ്ഞു. 'Walls of Love' എന്ന പദ്ധതി വ്യാപകമാക്കാൻ കഴിഞ്ഞു. ഇപ്പോൾ 600 ഇടത്ത് പദ്ധതി നടക്കുന്നു എന്നത് സന്തോഷം നൽകുന്നുവെന്നും കലക്‌ടർ വ്യക്തമാക്കി. കോട്ടയത്തെ രാഷ്ട്രീയ നോതാക്കൾ വളരെ പ്രൊപഷണൽ ആണ്.
അവധി പ്രഖ്യാപനം കുട്ടികൾക്ക് അവകാശം പോലെയായി എന്നും കലക്‌ടർ പ്രസംഗത്തില്‍ പറഞ്ഞു. അവധിയാണെന്ന് പ്രചരിപ്പിച്ച ഫേക്ക് ന്യൂസ് സംബന്ധിച്ച് അന്വേഷണം നടക്കുമെന്നും വി വിഗ്നേശ്വരി വ്യക്തമാക്കി.
സ്‌കൂൾ കുട്ടികളിൽ ലഹരി ഉപയോഗം കൂടുന്നത് തടയാൻ ഗ്രാസ് റൂട്ട് തലത്തിൽ പദ്ധതി അടുത്ത് തന്നെ നടപ്പിൽ വരും. ടൂറിസം കേന്ദ്രങ്ങൾ റെന്‍റ് ഡെസ്‌റ്റിനേഷന്‍ ആക്കാനുള്ള പദ്ധതികളും ആലോചനയിലുണ്ടായിരുന്നു എന്നും കലക്‌ടർ കൂട്ടിച്ചേര്‍ത്തു. ഇടുക്കി ജില്ല കലക്‌ടറായാണ് വി വിഗ്നേശ്വരിക്ക് സ്ഥലം മാറ്റം ലഭിച്ചത്.