കോട്ടയം : കനത്ത മഴയെ തുടർന്ന് കോട്ടയത്തിൻ്റെ പടിഞ്ഞാറൻ മേഖല വെള്ളപ്പാക്ക ഭീതിയിൽ. മീനച്ചിലാർ കരകവിഞ്ഞ് ഒഴുകിയതോടെ പലയിടത്തും വെള്ളം കയറി. കുമ്മനം, ഇല്ലിക്കൽ, അയർക്കുന്നം,ആറുമാനൂർ, ഏറ്റുമാനൂർ എന്നീ ഭാഗങ്ങളിൽ വെള്ളം കയറി. അയർക്കുന്നത്ത് വെള്ളം കയറിയതിനെ തുടർന്ന് ഒറ്റപെട്ട കുടുംബത്തെ ഫയർ ഫോഴ്‌സ് എത്തിയാണ് ക്യാംപിലേക്ക് മാറ്റിയത്.
പാലാ മേഖലയിൽ മഴയ്ക്ക് ശമനമുണ്ടായതിനാല്‍ വലിയ ഭീഷണി ഇല്ല. അതേസമയം, മഴ തുടർന്നാൽ വെള്ളപ്പൊക്കം രൂക്ഷമാകുമെന്ന ഭീതിയിലാണ് ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലുള്ളവർ.
ചൊവ്വാഴ്ച്ച രാത്രിയിൽ വരെ 11 ക്യാംപുകളിലായി 300-ല്‍ അധികം പേരെ മാറ്റിപ്പാർപ്പിച്ചു. കിഴക്കൻ മേഖലയിൽ നിലവില്‍ മഴയ്ക്ക് ശമനമുണ്ട്. മഴ കുറഞ്ഞെങ്കിലും ജാഗ്രത പുലർത്തണമെന്ന് ജില്ല ഭരണ കൂടം അറിയിക്കുന്നു.
Also Read : സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം; 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് - KERALA WEATHER UPDATE