ETV Bharat / state

കൂടത്തായി കൊലപാതക കേസ് : പ്രതി ജോളിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

ജസ്‌റ്റിസ് സി എസ് ഡയസിന്‍റെ ബെഞ്ചാണ് ജാമ്യ ഹർജി തള്ളിയത്. സ്‌ത്രീ എന്ന യാതൊരു പരിഗണനയും അര്‍ഹിക്കാത്ത കുറ്റകൃത്യം ചെയ്‌ത പ്രതിയാണ് ജോളി എന്നായിരുന്നു പ്രോസിക്യൂഷന്‍റെ വാദം.

high court  കൂടത്തായി കൊലപാതക കേസ്  ജോളിയുടെ ജാമ്യാപേക്ഷ തള്ളി  ജോളി
ജോളിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
author img

By ETV Bharat Kerala Team

Published : Jan 30, 2024, 1:53 PM IST

എറണാകുളം : കൂടത്തായി കൊലപാതക പരമ്പര കേസിൽ പ്രതി ജോളിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി (Koodathayi Murder Case High Court Rejected Jolly's Bail Plea). ജസ്‌റ്റിസ് സി എസ് ഡയസിന്‍റെ ബെഞ്ചാണ് ജാമ്യ ഹർജി തള്ളിയത്. കേസില്‍ ശാസ്ത്രീയ തെളിവുകളുടെ അഭാവമുള്ളതിനാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്നും, കേസിനാസ്‌പദമായ തെളിവ് ഹൈദരാബാദ് ഫോറൻസിക് ലാബില്‍ നിന്നും ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല എന്നും ചൂണ്ടിക്കാട്ടിയാണ് ജോളി ഹൈക്കോടതിയെ സമീപിച്ചത്.

എന്നാല്‍ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന കാരണത്താലും പൊതുജനങ്ങളുടെ പ്രതിഷേധമുണ്ടാകുമെന്ന ഇന്‍റലിജൻസ് റിപ്പോർട്ട് കണക്കിലെടുത്തുമാണ് ജോളിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. സ്‌ത്രീ എന്ന യാതൊരു പരിഗണനയും അര്‍ഹിക്കാത്ത കുറ്റകൃത്യം ചെയ്‌ത പ്രതിയാണ് ജോളി എന്നായിരുന്നു പ്രോസിക്യൂഷന്‍റെ വാദം. ഹീന കുറ്റകൃത്യം നടത്തിയ ജോളിക്കെതിരായ എല്ലാ കേസുകളുടേയും വിചാരണ കോഴിക്കോട്ടെ പ്രത്യേക കോടതിയില്‍ പുരോഗമിക്കുകയാണ്. ഈ ഘട്ടത്തില്‍ ജോളിക്ക് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ എതിര്‍ വാദമുയര്‍ത്തിയിരുന്നു.

കോഴിക്കോട് ജില്ലയിലെ കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറ് പേരുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് ജോളി ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. 2019 ഒക്‌ടോബർ നാലിനാണ് 2002 മുതല്‍ 2016 വരെ ഒരേ കുടുംബത്തിലുണ്ടായിരുന്ന ആറ് പേരുടെ മരണങ്ങളിലെ ദുരൂഹതയുടെ കാരണം തേടി അന്വേഷണ സംഘം കല്ലറകള്‍ തുറക്കുന്നതും, പിന്നീട് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞതും. റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ തോമസ് (60), മകൻ റോയ് തോമസ് (40), ടോം തോമസിന്‍റെ സഹോദരപുത്രൻ ഷാജു സ്‌കറിയയുടെ ഭാര്യ സിലി (44), മകൾ ആല്‍ഫൈന്‍ (2), അന്നമ്മയുടെ സഹോദരൻ എം എം മാത്യു മഞ്ചാടിയില്‍ (68) എന്നിവരുടെ മരണത്തിലാണ് അന്വേഷണം നടന്നത്.

ALSO READ : പൂപ്പാറ പീഡനം, മൂന്ന് പ്രതികൾക്ക് 90 വർഷം തടവ്... ഒരാളെ വെറുതെ വിട്ടു

പൊന്നാമറ്റം റോയ് തോമസിന്‍റെ ഭാര്യയായിരുന്ന ജോളി ജോസഫ് സ്വത്തിന് വേണ്ടി ഭർത്താവിനേയും രക്ഷിതാക്കളെയും സയനൈഡ് നൽകി കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ജോളി പ്രതിയായ രണ്ട് കേസുകളിലെ ജാമ്യ ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.