എറണാകുളം: സംസ്ഥാന സ്‌കൂള്‍ കായികമേളക്കെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് സൗജ്യന്യ യാത്രയൊരുക്കി കൊച്ചി മെട്രോ. കായികമേള നടക്കുന്ന നവംബർ അഞ്ചാം തിയതി മുതല്‍ പതിനൊന്നാം തിയതി വരെയാണ് യാത്രാ ആനുകൂല്യം ലഭ്യമാകുക. ദിവസവും ആയിരം കുട്ടികള്‍ക്കാണ് യാത്രയൊരുക്കുക.
എറണാകുളം കളക്‌ടര്‍ എന്‍എസ്‌കെ ഉമേഷാണ് സൗജന്യയാത്രാ പദ്ധതി പ്രഖ്യാപിച്ചത്. 39 ഇനങ്ങളിലായി 2400 ഓളം കുട്ടികളാണ് ഇത്തവണ മത്സരത്തില്‍ പങ്കെടുക്കാനായി എറണാകുളത്തെത്തുന്നത്. നവംബർ 5 മുതൽ 11 വരെ ദിവസവും 1000 താരങ്ങൾക്കാണ് സൗജന്യയാത്ര അനുവദിച്ചിരിക്കുന്നതെന്നും, താരങ്ങൾ മേളയുടെ സംഘാടകർ നൽകുന്ന തിരിച്ചറിയൽ കാർഡ് കാണിച്ചാൽ സൗജന്യമായി യാത്ര ചെയ്യാമെന്നും കളക്‌ടർ അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സംസ്ഥാന സ്‌കൂൾ കായിക മേള നാളെ വൈകുന്നേരം നാലിന് വിദ്യഭ്യാസ മന്ത്രി വി ശിവൻക്കുട്ടി ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക പരിപാടിയുടെ ഉദ്ഘാടനം സിനിമാ താരം മമ്മൂട്ടി നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രിയും കായികമേള ബ്രാൻഡ് അംബാസഡർ ഒളിമ്പ്യൻ പി ആർ ശ്രീജേഷും ചേർന്ന് ദീപശിഖ തെളിയിക്കുന്നതോടെ മേളയ്ക്ക് ഔപചാരിക തുടക്കമാകും. 3500 വിദ്യാർഥികൾ പങ്കെടുക്കുന്ന മാർച്ച് പാസ്‌റ്റും, 32 സ്‌കൂളുകളിൽ നിന്നായി 4,000 വിദ്യാർഥികൾ പങ്കെടുക്കുന്ന സാംസ്‌കാരിക പരിപാടിയും ഉദ്ഘാടന ചടങ്ങിലുണ്ടാകും.
Also Read : കായിക കേരളം കൊച്ചിയിലേക്ക്; സ്‌കൂൾ ഒളിമ്പിക്‌സിന് ട്രാക്കുണരാന്‍ മണിക്കൂറുകൾ മാത്രം