ETV Bharat / state

'വടകരയില്‍ യുഡിഎഫിനായി ബിജെപി വോട്ട് മറിച്ചു'; തെരഞ്ഞെടുപ്പില്‍ താന്‍ ജയിക്കുമെന്നും കെകെ ശൈലജ - KK Shailaja About LS Poll - KK SHAILAJA ABOUT LS POLL

കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കെകെ ശൈലജ. വടകരയില്‍ ബിജെപി വോട്ട് മറിച്ചെന്ന് ആരോപണം. തനിക്കെതിരെയുള്ള അധിക്ഷേപത്തില്‍ പ്രതികരിക്കുന്നില്ലെന്നും ശൈലജ.

LDF CANDIDATE KK SHAILAJA  LOK SABHA ELECTION 2024  എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെകെ ശൈലജ  കോണ്‍ഗ്രസിനെതിരെ കെകെ ശൈലജ
കെ കെ ശൈലജ (Source: ETV Bharat)
author img

By ETV Bharat Kerala Team

Published : May 22, 2024, 3:06 PM IST

കെകെ ശൈലജ മാധ്യമങ്ങളോട് സംസാരിക്കുന്നു (Source: ETV Bharat)

കണ്ണൂര്‍: വടകരയില്‍ യുഡിഎഫിന് അനുകൂലമായി ബിജെപി വോട്ട് മറിച്ചെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെകെ ശൈലജ. എത്രത്തോളം വോട്ടുകള്‍ അത്തരത്തില്‍ പോയിട്ടുണ്ട് എന്ന കാര്യം തങ്ങള്‍ക്ക് പറയാന്‍ സാധിക്കില്ലെന്നും അവര്‍ പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെകെ ശൈലജ.

തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ജനങ്ങള്‍ വിലയിരുത്തട്ടെയെന്നും വിലകുറഞ്ഞ ഇത്തരം കാര്യങ്ങള്‍ക്ക് ഇനിയും പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ശൈലജ പറഞ്ഞു. ഇത്രയും കാലം രാഷ്‌ട്രീയ രംഗത്തുണ്ടായിട്ടും തനിക്കെതിരെ ഇതുവരെയും ഉണ്ടായിട്ടില്ലാത്ത വ്യക്തിപരമായ അധിക്ഷേപങ്ങളാണ് ഇത്തവണയുണ്ടായത്. എ ഡി മുസ്‌തഫ, സണ്ണി ജോസഫ് തുടങ്ങിയ പ്രമുഖരായ നേതാക്കള്‍ക്കൊപ്പം താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്. അന്നൊന്നും ഇത്തരത്തില്‍ അധിക്ഷേപങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ലെന്നും ശൈലജ ചൂണ്ടിക്കാട്ടി.

ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ എൽഡിഎഫ് വലിയ വിജയം നേടും. 12 ൽ കൂടുതൽ സീറ്റുകൾ നേടുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. വടകരയിലും ഇടതുമുന്നണി തന്നെ വിജയിക്കും. വടകരയിലെ ജനങ്ങൾ തന്നെ വിജയിപ്പിക്കും എന്ന് തന്നെയാണ് വിശ്വസിക്കുന്നതന്നും അവര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

കാഫിർ സ്ക്രീൻഷോട്ട് പരാമർശത്തെ കുറിച്ചും ശൈലജ പ്രതികരിച്ചു. ഇതൊന്നും ജനങ്ങൾ ഉണ്ടാക്കിയതല്ല എല്ലാം ചെയ്യുകയും അവസാനം ഞങ്ങളല്ലെന്ന് പറയുകയും ചെയ്യുന്നതാണ് യുഡിഎഫ് രീതിയെന്നും കെകെ ശൈലജ കുറ്റപ്പെടുത്തി.

Also Read: വടകരയിൽ ബിജെപി കോൺഗ്രസിന് വോട്ട് മറിച്ചു; ഭൂരിപക്ഷം സീറ്റിലും ഇടത് പക്ഷം വിജയിക്കുമെന്ന് എംവി ഗോവിന്ദൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.