ETV Bharat / state

കെകെ ശൈലജയ്‌ക്കെതിരായ സൈബറാക്രമണം അംഗീകരിക്കാനാകില്ല, നടപടിയെടുക്കാത്ത ആഭ്യന്തരവകുപ്പ് പരാജയം : കെകെ രമ - Cyber Attack against KK Shailaja

സൈബർ ആക്രമണത്തിൽ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന് പങ്കുണ്ടെന്ന ശൈലജയുടെ ആരോപണം തെറ്റെന്ന് കെ കെ രമ

KK REMA ON KK SHAILAJA CYBER ATTACK  KK SHAILAJA CYBER ATTACK  കെ കെ ശൈലജയ്‌ക്കെതിരെ സൈബർ ആക്രമണം  KK SHAILAJA CYBER BULLYING
KK Rema MLA
author img

By ETV Bharat Kerala Team

Published : Apr 17, 2024, 12:39 PM IST

കെ കെ രമ എംഎൽഎ മാധ്യമങ്ങളോട്

കോഴിക്കോട് : വടകരയിലെ എൽഡിഎഫ് സ്ഥാനാർഥിയും മുൻ മന്ത്രിയുമായ കെ കെ ശൈലജയ്‌ക്കെതിരെ നടക്കുന്ന സൈബർ ആക്രമണം അംഗീകരിക്കാനാകാത്ത തെറ്റെന്ന് കെ കെ രമ എംഎൽഎ. സ്‌ത്രീകൾക്കെതിരായ അശ്ലീല പ്രചാരണം തടയുന്നതിൽ പൊലീസ് പരാജയപ്പെട്ടു. താൻ അടക്കമുള്ള വനിത പൊതുപ്രവർത്തകർ സൈബർ ആക്രമണത്തിന്‍റെ ഇരകളാണെന്നും കെ കെ രമ പറഞ്ഞു.

പരാതി നൽകി 20 ദിവസം കഴിഞ്ഞിട്ടും പൊലീസ് നടപടിയുണ്ടായില്ല. ശൈലജയുടെ പേരിൽ പ്രചരിക്കുന്ന വീഡിയോ താൻ കണ്ടിട്ടില്ല. വാർത്താസമ്മേളനത്തിൽ പറഞ്ഞതിനെ മുഖവിലയ്‌ക്കെടുത്താണ് പ്രതികരിക്കുന്നത്. കേരളത്തിൽ പൊതുരംഗത്തുള്ള സ്‌ത്രീകൾ നേരിടുന്ന വലിയ വെല്ലുവിളികളിലൊന്ന് സൈബർ ആക്രമണമാണ്.

ശൈലജയുടെ പരാതി കിട്ടി 20 ദിവസമായിട്ടും പൊലീസ് എന്തെങ്കിലും നടപടി സ്വീകരിച്ചോ എന്ന് വ്യക്തമാക്കണം. ശൈലജയ്‌ക്ക് എതിരായ കൊവിഡ് കാല അഴിമതി ആരോപണം വ്യക്തി അധിക്ഷേപമല്ല. അത് രാഷ്‌ട്രീയമാണ്.

ഇടതുമുന്നണി പരാതി നൽകി 20 ദിവസം കഴിഞ്ഞിട്ടും പൊലീസ് നടപടി എടുക്കാത്തത് ആഭ്യന്തരവകുപ്പിന്‍റെ പരാജയമാണ്. ആ അർഥത്തിൽ പിണറായിക്കെതിരെ കൂടിയാണ് കെ കെ ശൈലജയുടെ വാക്കുകളെന്നും രമ കുറ്റപ്പെടുത്തി. അതേസമയം സൈബർ ആക്രമണത്തിൽ പങ്കുണ്ടെന്ന യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെതിരായ ശൈലജയുടെ ആരോപണം തെറ്റാണെന്നും കെ കെ രമ പറഞ്ഞു.

യഥാർഥ പ്രശ്‌നം വഴി തിരിച്ചുവിടാനുള്ള നീക്കമാണ് ഇതിന് പിന്നിലുളളത്. സൈബർ ആക്രമണം നടത്തുന്നത് ആരെന്ന് കണ്ടെത്തണം. ഇക്കാര്യത്തിൽ ടീച്ചർക്ക് ഒപ്പം നിൽക്കുമെന്നും യുഡിഎഫിന്‍റെ വനിത എംഎൽഎമാരായ കെ കെ രമയും ഉമ തോമസും വ്യക്തമാക്കി.

ALSO READ: കെകെ ശൈലജക്കെതിരെ സമൂഹ മാധ്യമത്തിൽ പോസ്‌റ്റ്; ലീഗ് പ്രവർത്തകനെതിരെ കേസെടുത്തു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.