തിരുവനന്തപുരം: നിവേദ്യം പാകം ചെയ്യുന്നതിനിടെ തീ പടർന്ന് പൊള്ളലേറ്റ ക്ഷേത്ര പൂജാരി മരിച്ചു. കിളിമാനൂർ ശ്രീ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ മേൽശാന്തി അഴൂർ പെരുങ്കുഴി മുട്ടപ്പലം ഇലങ്ക മഠത്തിൽ ജയകുമാരൻ നമ്പൂതിരി (49) ആണ് മരിച്ചത്. കിളിമാനൂരിൽ ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ നിവേദ്യം പാചകം ചെയ്യുന്നതിനിടയിൽ ഗ്യാസ് ചോർന്ന് തീ പടരുകയായിരുന്നു.
അപകടത്തിന്‍റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ഒക്ടോബർ ഒന്നിന് വൈകുന്നേരമായിരുന്നു ക്ഷേത്ര മേൽശാന്തിക്ക് പൊള്ളലേറ്റത്. ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്കിടെ കത്തിച്ച വിളക്കുമായി നിവേദ്യം പാകം ചെയ്‌തിരുന്ന മുറിയുടെ വാതില്‍ തുറക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അപകടത്തിന് പിന്നാലെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും ഇന്നലെ വൈകുന്നേരത്തോടെ മരിക്കുകയായിരുന്നു. മൃതദേഹം കിംസ് ആശുപത്രി മോർച്ചറിയിലാണ്. സംസ്‌കാരം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് നടക്കും.
Also Read : ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യുവതിയും മകനും ഇറങ്ങിയോടി, ഒഴിവായത് വന്‍ ദുരന്തം