ETV Bharat / state

തെരഞ്ഞെടുപ്പ് ചട്ടലംഘനം: ജോൺ ബ്രിട്ടാസിന്‍റെ പ്രഭാഷണം തടഞ്ഞ് കേരള വിസി; പരിപാടിയിൽ പങ്കെടുക്കുമെന്ന് ബ്രിട്ടാസ് - JOHN BRITTAS LECTURE BLOCKED - JOHN BRITTAS LECTURE BLOCKED

തെരഞ്ഞെടുപ്പ് ചട്ടലംഘനം ചൂണ്ടിക്കാട്ടി ജോൺ ബ്രിട്ടാസിന്‍റെ പ്രഭാഷണം തടഞ്ഞ് കേരള വിസി. വി സിയുടെ നടപടി ധാർഷ്ട്യവും ദാസ്യവേലയും ഒരുമിച്ച് ചേർന്നതെന്ന ജോൺ ബ്രിട്ടാസ്.

KERALA V C  JOHN BRITTAS MP  LOK SABHA ELECTION 2024  ജോൺ ബ്രിട്ടാസിന്‍റെ പ്രഭാഷണം തടഞ്ഞു
ജോൺ ബ്രിട്ടാസിന്‍റെ പ്രഭാഷണം തടഞ്ഞ് കേരള വി സി
author img

By ETV Bharat Kerala Team

Published : Apr 17, 2024, 2:53 PM IST

ജോൺ ബ്രിട്ടാസിന്‍റെ പ്രഭാഷണം തടഞ്ഞ് കേരള വി സി

തിരുവനന്തപുരം : രാജ്യസഭ എംപി ജോൺ ബ്രിട്ടാസിന്‍റെ പ്രഭാഷണം തടഞ്ഞ് കേരള സർവകലാശാല വിസിയുടെ ഉത്തരവ്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ പ്രഭാഷണത്തിന് അനുവാദമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. 'ഇന്ത്യൻ ജനാധിപത്യം വെല്ലുവിളികളും കടമകളും' എന്ന വിഷയത്തിൽ സർവകലാശാല ജീവനക്കാരുടെ ഇടത് അനുകൂല സംഘടനയായ യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയന്‍റെ പരിപാടിയിലായിരുന്നു ജോൺ ബ്രിട്ടാസിന്‍റെ പ്രഭാഷണം നിശ്ചയിച്ചിരുന്നത്.

പ്രതിമാസ പ്രഭാഷണ പരമ്പരയുടെ ഭാഗമായാണ് പരിപാടി. വിസിയുടെ നടപടി ധാർഷ്ട്യവും ദാസ്യവേലയും ഒരുമിച്ച് ചേർന്നത് കൊണ്ടാണെന്ന് വിഷയത്തിൽ ജോൺ ബ്രിട്ടാസ് എംപി പ്രതികരിച്ചു. വിസിയുടെ പദവി എന്താണ്? ഒന്നിനെ പറ്റിയും വിസിയ്ക്ക് ധാരണ ഇല്ല. ഇങ്ങനെ ഉള്ള പ്രഭാഷണങ്ങൾ വിസിയാണ് സംഘടിപ്പിക്കേണ്ടത്. ചർച്ചകൾക്കും സംവാദങ്ങൾക്കും വേദിയാകാനുള്ളതാണ് സർവ്വകലാശാലകൾ. വിസിയുടെ പദവി എന്താണെന്ന് അറിയാത്ത ആളാണ് ആ പദവിയിലിരിക്കുന്നതെന്ന് ജോൺ ബ്രിട്ടാസ് ആരോപിച്ചു.

വിദേശ സർവകലാശാലകളിൽ പലയിടത്തും സ്ഥാനാർഥിയും വിദ്യാർഥികളുമായി കൂടിക്കാഴ്‌ചയ്ക്ക് വഴിയൊരുക്കും. ജനാധിപത്യം എന്താണെന്ന ധാരണ വിസിക്ക് ഇല്ല. പരിപാടിയിൽ താൻ പങ്കെടുക്കുമെന്നും ജോൺ ബ്രിട്ടാസ് എംപി വ്യക്തമാക്കി.

ALSO READ : തെരഞ്ഞെടുപ്പിനെ കുറിച്ച് അറിയുമോ? പൊതുജനങ്ങൾക്കായി ക്വിസ് മത്സരമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.