ETV Bharat / state

ട്രോളിങ് നിരോധനം കഴിഞ്ഞപ്പോള്‍ ചെമ്മീൻ ചാകര, എന്നിട്ടും തീരമേഖലയില്‍ ആശങ്കയൊഴിയുന്നില്ല - Trawling Ban Ends

author img

By ETV Bharat Kerala Team

Published : Aug 1, 2024, 6:29 PM IST

52 ദിവസത്തെ ട്രോളിങ്ങി നിരോധനം അവസാനിച്ചു. കടലില്‍ പോയി മടങ്ങിയെത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിച്ചത് ചെമ്മീൻ ചാകര. മീന് വേണ്ടത്ര വില ലഭിക്കാത്തത് തൊഴിലാളികള്‍ക്കിടയില്‍ ആശങ്ക.

TRAWLING BAN KERALA  കൊല്ലം മത്സ്യത്തൊഴിലാളികള്‍  ചെമ്മീൻ ചാകര  MALAYALAM LATEST NEWS
കൊല്ലത്ത് ചെമ്മീന്‍ ചാകര (ETV Bharat)
ചാകര ലഭിച്ചിട്ടും ആശങ്കയില്‍ തീര മേഖല (ETV Bharat)

കൊല്ലം: കടലിന്‍റെ മക്കളുടെ കാത്തിരിപ്പിന് വിരാമമായി. 52 ദിവസത്തെ ട്രോളിങ്‌ നിരോധനത്തിന് ശേഷം ബുധനാഴ്‌ച (ജൂലൈ 31) അർധരാത്രിയോടെ കടലില്‍ പോയ ചെറിയ ബോട്ടുകള്‍ തിരികെയെത്തിയത് ചെമ്മീൻ ചാകരയുമായി. എന്നാൽ വലനിറയെ കരിക്കാടി ചെമ്മീൻ ലഭിച്ചെങ്കിലും വേണ്ടത്ര വില ലഭിക്കാത്തതില്‍ തീര മേഖല ആശങ്കയിലാണ്.

വറുതിയുടെ കാലം അവസാനിച്ച് കടലിലേക്ക് പോയ കടലിന്‍റെ മക്കൾക്ക് ബോട്ട് നിറയെ മത്സ്യം ലഭിച്ചെങ്കിലും വേണ്ടത്ര വില ലഭിക്കാത്തത് തീരത്ത് നിരാശ പടര്‍ത്തിയിരിക്കുകയാണ്. ബുധനാഴ്‌ച അർദ്ധരാത്രിയോടെ നീണ്ടകര ശക്തികുളങ്ങര ഹാർബറിൽ നിന്നും കടലിലേക്ക് പോയ ചെറിയ ബോട്ടുകൾക്ക് ലഭിച്ചത് കരിക്കാടി ഇനത്തിൽപ്പെട്ട ചെമ്മീനുകളാണ്. ചെറിയതോതിൽ കഴുന്തനും കിളിമീനും കോരയും നങ്കും ലഭിച്ചെങ്കിലും കൂടുതലായി ലഭിച്ച കരിക്കാടി ചെമ്മീന് വേണ്ടത്ര വില ലഭിച്ചില്ല.

ആദ്യമായി എത്തിയ ബോട്ടുകൾക്ക് 1100 രൂപയാണ് ഒരു കുട്ട കരിക്കാടിക്ക് ലഭിച്ചത്. ഇടത്തരം കരിക്കാടികളാണ് വലയിൽ കുടുങ്ങിയത്. കൂടുതൽ ബോട്ടുകൾ ചരക്കുമായി ഹാർബറുകളിലേക്ക് എത്തുന്നതോടെ വിലയിടിവ് ഉണ്ടാകുമെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ഇപ്പോൾ നിരോധനം കഴിഞ്ഞ് എത്തിയത് ചെറു ബോട്ടുകളാണ്.

കടലില്‍ പോയിട്ടുള്ള വലിയ ബോട്ടുകൾ ദിവസങ്ങൾ കഴിഞ്ഞെ മടങ്ങിയെത്തു. ചില ബോട്ടുകളിൽ നേരിയതോതിൽ കഴുന്തനും കിളിമീനും കോരയും ലഭിക്കുന്നുണ്ട്. എന്നാൽ ഇവയ്ക്ക് വില കുറവാണ്.

നീണ്ടകര ഹാർബറിൽ രാവിലെ എത്തിയ ബോട്ടുകൾക്ക് ഒരു കിലോ കരിക്കാടിക്ക് 20 രൂപയാണ് വില ലഭിച്ചത്. എന്നാൽ ശക്തികുളങ്ങര ഹാർബറിൽ വിലയിൽ നേരിയ വ്യത്യാസം അനുഭവപ്പെട്ടു. കിലോയ്ക്ക് 60 രൂപ മുതൽ 80 രൂപ വരെ വില ലഭിച്ചു. കയറ്റുമതിക്കാർ ചരക്കുകൾ എടുക്കാത്തതാണ് വിലയിടിവിന് കാരണം.

കാലാവസ്ഥ അനുകൂലമായതിനാൽ നല്ല രീതിയിൽ മീൻ ലഭിച്ചു. വരും ദിവസങ്ങളിൽ മഴ ലഭിക്കുകയാണെങ്കിൽ കഴന്തൻ ഉൾപ്പെടെയുള്ള ചെമ്മീനുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികളും ബോട്ട് ഉടമകളും. വിലയിടിവ് തുടർന്നാൽ മത്സ്യബന്ധനത്തിന് പോകാൻ കഴിയാത്ത അവസ്ഥയിലേക്ക് കടക്കേണ്ടി വരുമെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു. നീണ്ട കാത്തിരിപ്പിന് ശേഷം ബോട്ടുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തി വലിയ സാമ്പത്തിക ബാധ്യതയുമായാണ് മത്സ്യതൊഴിലാളികള്‍ കടലിലേക്ക് പോയത്.

മത്സ്യലഭ്യതയ്ക്ക് അനുസരിച്ചുള്ള വില ലഭിച്ചില്ലെങ്കിൽ വൻ സാമ്പത്തി പ്രതിസന്ധിയിലാകുമെന്നാണ് ബോട്ട് ഉടമകൾ പറയുന്നത്. ഏകദേശം 1000ത്തില്‍ അധികം ബോട്ടുകളാണ് കൊല്ലം ജില്ലയിലെ ഹാർബറുകളിൽ നിന്നും മത്സ്യബന്ധനത്തിനായി കടലിലേക്ക് പോകുന്നത്. വരും ദിവസങ്ങളിൽ കഴന്തൻ കരിക്കാട് ഉൾപ്പെടെയുള്ള ചെമ്മീനുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മത്സ്യ മേഖലയിലുളളവര്‍ ഇപ്പോള്‍.

Also Read: മഴവെള്ളം ഒഴുകിയെത്തി; തീരക്കടൽ തണുത്തതോടെ വലനിറഞ്ഞ് വള്ളങ്ങൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.