കാസർകോട്: മുൻ വർഷത്തെ അപേക്ഷിച്ച് സംസ്ഥാനത്ത് ഏറ്റവും കുറവ് വേനൽ മഴ ലഭിച്ചത് ഇത്തവണ. മാർച്ച് ഒന്ന് മുതൽ 18 ദിവസം കഴിഞ്ഞ അഞ്ച് വർഷം ലഭിച്ച മഴയുടെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തൽ (Weather Observatory updates of keralas summer season).
ബുധനാഴ്‌ചയ്ക്ക് (മാർച്ച് 20) ശേഷം രണ്ടു ദിവസം സംസ്ഥാനത്ത് നേരിയ വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കൻ കേരളത്തിൽ കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ അടുത്ത അഞ്ചു ദിവസത്തേക്ക് മഴയ്ക്ക് സാധ്യത ഇല്ല. എന്നാൽ വയനാട് ജില്ലയിൽ അടുത്ത ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്.
ഉയർന്ന താപനില മുന്നറിയിപ്പ്: (2024 മാർച്ച് 18 മുതൽ 20 വരെ).
പാലക്കാട്, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 39 °C വരെയും, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38 °C വരെയും, പത്തനംതിട്ട കോഴിക്കോട്, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 37 °C വരെയും, തിരുവനന്തപുരം ,എറണാകുളം ,കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36 °C വരെയുമാകും. സാധാരണ താപനിലയsക്കാൾ 2-4 °C കൂടുതൽ ആകുമെന്നാണ് മുന്നറിയിപ്പ്.