തിരുവനന്തപുരം : സംസ്ഥാനത്ത് അതിതീവ്ര മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ജൂണ്‍ 15) അവധി പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട്, മലപ്പുറം, കോഴിക്കോട്, തൃശൂർ, വയനാട്, എറണാകുളം ജില്ലകള്‍ക്കാണ് അവധി. കാസർകോട് ഒഴികെയുള്ള എല്ലാ ജില്ലകളിലെയും പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്.
കാസർകോട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള അവധി കോളജുകൾക്ക് ബാധകമല്ലെന്നാണ് കലക്‌ടര്‍ അറിയിച്ചത്. അങ്കണവാടികളും പ്രവർത്തിക്കില്ലെന്ന് കലക്‌ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. അതിതീവ്ര മഴ കണക്കിലെടുത്ത് മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
Also Read : തൃശൂരിൽ മിന്നൽ ചുഴലി; നിരവധി വീടുകൾക്ക് കേടുപാടുകൾ - Cyclone With Seconds Duration