ETV Bharat / state

സംസ്ഥാനത്ത് മഴ കനക്കുന്നു, മുന്നറിയിപ്പുകളില്‍ മാറ്റം; യെല്ലോ അലര്‍ട്ട് 6 ജില്ലകളില്‍ - Kerala Rain - KERALA RAIN

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ആണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

YELLOW ALERT IN KERALA  RAIN ALERT IN KERALA  KERALA WEATHER  കാലാവസ്ഥ മുന്നറിയിപ്പ്‌
WEATHER UPDATE IN KERALA (Source: ETV Bharat)
author img

By ETV Bharat Kerala Team

Published : May 28, 2024, 12:27 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകളില്‍ വീണ്ടും മാറ്റം. ആറ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

ജൂണ്‍ 1 വരെ വരെ പരക്കെ മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്. വെള്ളിയാഴ്‌ചയോടെ സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷമെന്ന് അറിയപ്പെടുന്ന ഇടവപാതി എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നേരത്തെ തന്നെ അറിയിച്ചിരുന്നത്. പരക്കെ മഴ തുടരുന്ന സാഹചര്യത്തില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നുമുള്ള കാലവര്‍ഷ പ്രഖ്യാപനം നേരത്തെയുണ്ടാകാന്‍ സാധ്യതയുണ്ട്.

വരും മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ആലപ്പുഴ ജില്ലയില്‍ ഒറ്റപ്പെട്ട മിതമായ മഴയ്ക്കും സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.

ALSO READ: നാശം വിതച്ച് ശക്തമായ കാറ്റും മഴയും; തെലങ്കാനയില്‍ 13 പേർ മരിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.