തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വൻ നേട്ടം. ആകെ ഉപതെരഞ്ഞെടുപ്പ് നടന്ന 31 സീറ്റുകളില്‍ 17 സീറ്റുകളില്‍ യുഡിഎഫ് വിജയിച്ചു. എൽഡിഎഫ് 11 സീറ്റുകളിലും ബിജെപി മൂന്ന് സീറ്റുകളിലുമാണ് വിജയിച്ചത്.
തെരഞ്ഞെടുപ്പിന് മുമ്പ് എല്‍ഡിഎഫിന് 15 സീറ്റുകള്‍ ഉണ്ടായിരുന്നു, യുഡിഎഫിന് 13ഉം ബിജെപിക്ക് മൂന്ന് സീറ്റുകളുമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 4 സീറ്റുകളില്‍ യുഡിഎഫിന് അധികമായി വിജയിക്കാനായി.
അതേസമയം, മൂന്ന് പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് ഭരണം നഷ്‌ടമാകും. പാലക്കാട് തച്ചമ്പാറ, തൃശൂർ നാട്ടിക, ഇടുക്കി കരിമണ്ണൂർ പഞ്ചായത്തുകളിലാണ് ഭരണം പോകുക. മൂന്ന് പഞ്ചായത്തുകളിലും യുഡിഎഫ് വിജയിച്ചു.
പാലക്കാട് പത്തിയൂര്‍ ഗ്രാമപഞ്ചായത്തിലെ എരുവ വാര്‍ഡ്, ഇടുക്കി, കരിമന്നൂര്‍ ഗ്രാമപഞ്ചായത്തിലെ പാനൂര്‍ വാര്‍ഡ്, തൃശൂര്‍ നാട്ടിക ഗ്രാമപഞ്ചായത്തിലെ ഗോഖലെ വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥികള്‍ എല്‍ഡിഎഫില്‍ നിന്നും പിടിച്ചെടുത്തു. തിരുവനന്തപുരം, വെള്ളറട ഗ്രാമപഞ്ചായത്തിലെ കരിക്കമന്‍കോട് വാര്‍ഡ്, പത്തനംതിട്ട, ഏഴുമാറ്റൂര്‍, ഇരുമ്പുകുഴി വാര്‍ഡ്, കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റിയിലെ ചേരമാന്‍ മസ്‌ജിദ് വാര്‍ഡ് എന്നിവിടങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ വിജയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഈരാറ്റുപേട്ട ഗ്രാമ പഞ്ചായത്തിലെ കുഴിവേലി വാര്‍ഡില്‍ യുഡിഎഫ് സ്വതന്ത്ര വിജയിച്ചു. ഇതു രണ്ടാം തവണയാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നേറ്റം ഉണ്ടാക്കുന്നത്.
ഉപതെരഞ്ഞെടുപ്പ് ഫലം വിശദമായി:
- പത്തനംതിട്ട കോന്നി ഗ്രാമപഞ്ചായത്തിലെ എലകൊള്ളൂര്‍ വാര്‍ഡ്- യുഡിഎഫ് സ്ഥാനാര്‍ഥി ജോളി ഡാനിയേല്‍ വിജയിച്ചു
- പത്തനംതിട്ട എഴുമറ്റൂർ അഞ്ചാം വാർഡ് കോൺഗ്രസിൽ നിന്നും ബിജെപി പിടിച്ചെടുത്തു:
ബി.ജെ.പി സ്ഥാനാർഥി റാണി ടീച്ചർ 48 വോട്ടുകൾക്ക് വിജയിച്ചു. - പത്തനംതിട്ട നിരണം ഏഴാം വാർഡ് യുഡിഎഫ് എൽഡിഎഫിൽ നിന്നും പിടിച്ചെടുത്തു. 211 വോട്ടിനു റെജി കണിയാം കണ്ടത്തിൽ വിജയിച്ചു. 28 വർഷമായി എൽഡിഎഫിൻ്റെ സീറ്റായിരുന്നു ഇത്.
- പത്തനംതിട്ട കോന്നി അരുവാപ്പുലം പഞ്ചായത്ത് 12ാം വാർഡ് എൽഡിഎഫ് നിലനിർത്തി. എൽഡിഎഫ് സ്ഥാനാർഥി മിനി രാജീവ് വിജയിച്ചു.
- പത്തനംതിട്ട പന്തളം ഗ്രാമപഞ്ചായത്തിലെ വള്ളന വാര്‍ഡ് - യുഡിഎഫ് സ്ഥാനാര്‍ഥി ശരത് മോഹന്‍ വിജയിച്ചു.
- ആലപ്പുഴ ആര്യാട് ഗ്രാമ പഞ്ചായത്തിലെ വളവനാട് വാര്‍ഡ് - എല്‍ ഡി എഫ് സ്ഥാനാര്‍ഥി അരുണ്‍ ദേവ് വിജയിച്ചു
- ഇടുക്കി ജില്ല പഞ്ചായത്തിലെ കഞ്ഞിക്കുഴി വാര്‍ഡ് - യുഡിഎഫ് സ്ഥാനാര്‍ഥി സാന്ദ്രമോള്‍ ജിന്നി വിജയിച്ചു
- മലപ്പുറം ബ്ലോക്ക് പഞ്ചായത്തിലെ തൃക്കലങ്ങോട് വാര്‍ഡ് - യുഡിഎഫ് സ്ഥാനാര്‍ഥി എന്‍ എം രാജന്‍ വിജയിച്ചു
- തിരുവനന്തപുരം വെള്ളറട ഗ്രാമപഞ്ചായത്തിലെ കരിക്കമന്‍കോട് വാര്‍ഡ് - ബിജെപി സ്ഥാനാര്‍ഥി അഖില മനോജ് വിജയിച്ചു
- കൊല്ലം വെസ്റ്റ് കല്ലട ഗ്രാമപഞ്ചായത്തിലെ നടവിലക്കര വാര്‍ഡ് - എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിന്ധു കോയിപ്പുറത്ത് വിജയിച്ചു
- കൊല്ലം കുന്നത്തൂര്‍ ഗ്രാമപഞ്ചായത്തിലെ തെറ്റിമുറി വാര്‍ഡ് - എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍ തുളസി വിജയിച്ചു.
- കൊല്ലം യെരൂര്‍ ഗ്രാമപഞ്ചായത്തിലെ ആലഞ്ചേരി വാര്‍ഡ് - എല്‍ഡിഎഫ് സ്ഥാനാര്‍ഥി മഞ്ജു എസ് ആര്‍ വിജയിച്ചു.
- കൊല്ലം തേവലക്കര ഗ്രാമപഞ്ചായത്തിലെ കോയിവിള സൗത്ത് വാര്‍ഡ് - എല്‍ഡിഎഫ് സ്ഥാനാര്‍ഥി അജിത വിജയിച്ചു
- കൊല്ലം തേവലക്കര ഗ്രാമപഞ്ചായത്തിലെ പാലക്കല്‍ നോര്‍ത്ത് വാര്‍ഡ് - യുഡിഎഫ് സ്ഥാനാര്‍ഥി ബിസ്‌മി അനസ് വിജയിച്ചു
- കൊല്ലം ചടയമംഗലം ഗ്രാമപഞ്ചായത്തിലെ പൂങ്കോട് വാര്‍ഡ് - യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ ഉഷാ ബോസ് വിജയിച്ചു.
- പത്തനംതിട്ട നിരണം ഗ്രാമപഞ്ചായത്തിലെ കിഴക്കുംമുറി വാര്‍ഡ് - യുഡിഎഫ് സ്ഥാനാര്‍ഥി മാത്യു ബേബി വിജയിച്ചു.
- പത്തനംതിട്ട എഴുമാറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ ഇരുമ്പുകുഴി വാര്‍ഡ് - ബിജെപി സ്ഥാനാര്‍ഥി റാണി ആര്‍ വിജയിച്ചു.
- പത്തനംതിട്ട അരുവപ്പുലം ഗ്രാമപഞ്ചായത്തിലെ പുളിഞ്ചാണി വാര്‍ഡ് - എല്‍ഡിഎഫ് സ്ഥാനാര്‍ഥി മിനി രാജീവ് വിജയിച്ചു
- ആലപ്പുഴ പതിയൂര്‍ ഗ്രാമപഞ്ചായത്തിലെ എരുവ വാര്‍ഡ് - യുഡിഎഫ് സ്ഥാനാര്‍ഥി ദീപക് എരുവ വിജയിച്ചു.
- കോട്ടയം അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ ഐടിഐ വാര്‍ഡ് - എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാത്യു ടി ഡി വിജയിച്ചു (കേരള കോണ്‍ഗ്രസ് എം)
- ഇടുക്കി കരിമന്നൂര്‍ ഗ്രാമപഞ്ചായത്തിലെ പാന്നൂര്‍ വാര്‍ഡ് - യുഡിഎഫ് സ്ഥാനാര്‍ഥി എ എന്‍ ദിലീപ് കുമാര്‍ വിജയിച്ചു.
- തൃശൂര്‍ ചൊവന്നൂര്‍ ഗ്രാമപഞ്ചായത്തിലെ പൂസാപ്പിള്ളി വാര്‍ഡ് - എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആഷിക്ക് കെ കെ വിജയിച്ചു.
- തൃശൂര്‍ നാട്ടിക ഗ്രാമപഞ്ചായത്തിലെ ഗോഖലെ വാര്‍ഡ് - യുഡിഎഫ് സ്ഥാനാര്‍ഥി പി വിനു വിജയിച്ചു
- പാലക്കാട് ചാലിശ്ശേരി ഗ്രാമപഞ്ചായത്തിലെ ചാലിശ്ശേരി മെയന്‍ റോഡ് വാര്‍ഡ് - യുഡിഎഫ് സ്ഥാനാര്‍ഥി കെ സുജിത വിജയിച്ചു.
- പാലക്കാട് തച്ചമ്പാറ ഗ്രാമപഞ്ചായത്തിലെ കോഴിയൊട് വാര്‍ഡ് - യുഡിഎഫ് സ്ഥാനാര്‍ഥി അലി തേക്കത്ത് വിജയിച്ചു
- പാലക്കാട് കൊടുവായൂര്‍ ഗ്രാമപഞ്ചായത്തിലെ കോലോട് വാര്‍ഡ് - എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ മുരളീധരന്‍ വിജയിച്ചു
- മലപ്പുറം ആലംകോട് ഗ്രാമപഞ്ചായത്തിലെ പെരുമുക്ക് വാര്‍ഡ് - എല്‍ഡിഎഫ് സ്ഥാനാര്‍ഥി അബ്‌ദുറു വിജയിച്ചു.
- കോഴിക്കോട് കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ അനയംകുന്നു വെസ്റ്റ് വാര്‍ഡ് - യുഡിഎഫ് സ്ഥാനാര്‍ഥി കൃഷ്ണദാസന്‍ കുന്നുമ്മല്‍ വിജയിച്ചു.
- കണ്ണൂര്‍ മാടായി ഗ്രാമപഞ്ചായത്തിലെ മാടായി വാര്‍ഡ് - എല്‍ഡിഎഫ് സ്ഥാനാര്‍ഥി മണി പവിത്രന്‍ വിജയിച്ചു
- കണ്ണൂര്‍ കണിച്ചര്‍ ഗ്രാമപഞ്ചായത്തിലെ ചെങ്ങോം വാര്‍ഡ് - എല്‍ഡിഎഫ് സ്ഥാനാര്‍ഥി രതീഷ് പൊരുന്നന്‍ വിജയിച്ചു
- കോട്ടയം ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ കുഴിവേലി വാര്‍ഡ് - യുഡിഎഫ് സ്വതന്ത്ര യഹീനാമോള്‍ വിജയിച്ചു.
- തൃശൂര്‍ കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റിയിലെ ചേരമാന്‍ മസ്‌ജിദ് വാര്‍ഡ് - ബിജെപി സ്ഥാനാര്‍ഥി ഗീതാറാണി വിജയിച്ചു
- മലപ്പുറം മഞ്ചേരി മുനിസിപ്പാലിറ്റിയിലെ കരുവബ്രം വാര്‍ഡ് - യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ മോന്‍ വിജയിച്ചു
Also Read: കേരളത്തെ 31 ജില്ലകളാക്കാന്‍ ബിജെപി; മിഷന്‍ 41 ന് വേണ്ടി വിപുല പദ്ധതികള്‍