ETV Bharat / state

കേരളത്തെ 31 ജില്ലകളാക്കാന്‍ ബിജെപി; മിഷന്‍ 41 ന് വേണ്ടി വിപുല പദ്ധതികള്‍ - BJP CORE COMMITTEE MEETING

തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് പ്രവര്‍ത്തനങ്ങള്‍.

BJP WORKING IN KERALA  BJP KERALA  ബിജെപി കോര്‍ കമ്മിറ്റി യോഗം  ബിജെപി പ്രവര്‍ത്തനം
BJP (ETV Bharat)
author img

By ETV Bharat Kerala Team

Published : Dec 10, 2024, 9:49 AM IST

തിരുവനന്തപുരം : കേരളത്തിലെ ബിജെപി ജില്ലാ കമ്മിറ്റികൾ വിഭജിച്ച് പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ കോർ കമ്മിറ്റി തീരുമാനം. 10 ലക്ഷം ജനസംഖ്യയുള്ള പ്രദേശത്തെ ഒരു ജില്ലയാക്കി, ആകെ 31 ജില്ലകളായാണ് തിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ബിജെപി ജില്ലാ പ്രഡിസന്‍റുമാരുടെ എണ്ണം മുപ്പത്തിയൊന്നാകും. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ബിജെപി ജില്ലാ കമ്മിറ്റികൾ വിഭജിക്കാൻ ധാരണയായത്. ഇന്നലെ കൊച്ചിയിലായുരുന്നു കോര്‍ കമ്മിറ്റി യോഗം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

2026 നിയമസഭ തെരഞ്ഞെടുപ്പിൽ 41 സീറ്റുകള്‍ നേടാനുള്ള പ്രവർത്തനമാണ് ബിജെപി ലക്ഷ്യമിടുന്നത്. 'മിഷൻ 41' യാഥാർഥ്യമാക്കാൻ വേണ്ട പ്രവർത്തനങ്ങൾ നടത്താനും ഇന്നലെ ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിൽ തീരുമാനമായി.

വരാനിരിക്കുന്ന ത​ദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും ബിജെപി വലിയ മുന്നേറ്റമാണ് ലക്ഷ്യമിടുന്നത്. തൃശൂർ, തിരുവനന്തപുരം കോർപറേഷനുകളിൽ ഇക്കുറി ഭരണം പിടിക്കണമെന്നും അതിനായി സംഘടന തലത്തിൽ വേണ്ട മാറ്റങ്ങൾ വരുത്തണമെന്നും യോഗം തീരുമാനിച്ചു. അതേസമയം, നേതൃമാറ്റത്തെ പറ്റി യോഗത്തില്‍ ചർച്ച നടന്നില്ല.

Also Read: 'മോദിയുടേയും അദാനിയുടേയും' അഭിമുഖമെടുത്ത് രാഹുല്‍ ഗാന്ധി; പാര്‍ലമെന്‍റിന് പുറത്ത് കോണ്‍ഗ്രസിന്‍റെ വേറിട്ട പ്രതിഷേധം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.