വയനാട് : ചൂരൽമലയെ വീണ്ടെടുക്കാൻ എന്തെങ്കിലും ചെയ്യൂ എന്ന് കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി. വിശദീകരണത്തിന് കേന്ദ്ര സർക്കാർ കൂടുതൽ സമയം തേടിയപ്പോഴാണ് ഡിവിഷൻ ബെഞ്ചിന്‍റെ പരാമർശം. വയനാടിന്‍റെ പുനരധിവാസത്തെ ബാധിക്കും വിധം വാർത്തകൾ നൽകരുതെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മാധ്യമങ്ങൾ ജാഗ്രതയും ഉത്തരവാദിത്തവും പുലർത്തണമെന്ന് കോടതി പറഞ്ഞു. വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട തുക സംബന്ധിച്ച മാധ്യമങ്ങളുടെ തെറ്റായ പ്രചരണം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരുടെ മനോവീര്യം കെടുത്തിയെന്ന് സർക്കാർ അറിയിച്ചപ്പോഴായിരുന്നു ഈ പരാമർശം. മാധ്യമ വാർത്തകള്‍ ദുരിതാശ്വാസ പ്രവർത്തനങ്ങളെ ബാധിച്ചുവെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും കോടതിയിൽ വ്യക്തമാക്കി.
പുനരധിവാസത്തിന് സർക്കാർ തയാറാക്കിയ എസ്റ്റിമേറ്റ് തുക, ചെലവഴിച്ച തുകയായി മാധ്യമങ്ങൾ വ്യാഖ്യാനിച്ചത് പുനരധിവാസ പ്രവർത്തനങ്ങളെ പിന്നോട്ടടിച്ചെന്നും എ.ജി അറിയിച്ചിരുന്നു.
Also Read: 'മുഖ്യമന്ത്രിക്ക് വിശ്വാസ്യത നഷ്‌ടപ്പെട്ടു'; മലപ്പുറം പരാമര്‍ശത്തില്‍ ആഞ്ഞടിച്ച് ഗവര്‍ണര്‍