ETV Bharat / state

ശബരിമലയിലെ 'ഫോട്ടോഷൂട്ടുകള്‍'; കര്‍ശന നിയന്ത്രണം വേണം, വിശദീകരണം തേടി ഹൈക്കോടതി - SABARIMALA MOBILE PHONE USE

ശബരിമലയില്‍ മൊബൈല്‍ ഫോണുകള്‍ക്ക് കര്‍ശന നിയന്ത്രണം വേണമെന്ന് ഹൈക്കോടതി.

SABARIMALA NEWS  SABARIMALA MOBILE PHONE USE  SABARIMALA VIDEO SHOOT  ശബരിമല സുരക്ഷ
Sabarimala (ANI)
author img

By ETV Bharat Kerala Team

Published : Nov 26, 2024, 2:56 PM IST

Updated : Nov 26, 2024, 5:51 PM IST

എറണാകുളം: ശബരിമല തിരുമുറ്റത്തും സോപാനത്തിലും മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള വീഡിയോ ചിത്രീകരണത്തിൽ എക്‌സിക്യൂട്ടീവ് ഓഫിസറോട് വിശദീകരണം തേടി ഹൈക്കോടതി. സര്‍ക്കാര്‍ അതീവ സുരക്ഷ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലമാണ് ശബരിമല. ഇതിന്‍റെ ഭാഗമായി സോപാനത്തും തിരുമുറ്റത്തും വീഡിയോ ചിത്രീകരണവും മൊബൈല്‍ ഫോണുകളുടെ ഉപയോഗവും ഹൈക്കോടതി തന്നെ വിലക്കിയിട്ടുണ്ട്.

എന്നാല്‍, ശബരിമല തിരുമുറ്റത്ത് നിന്ന് ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പടെ വ്യാപകമായി പങ്കുവയ്‌ക്കപ്പെടുന്നുണ്ട്. ഇത് അനുവദിക്കാനാകില്ലെന്നാണ് കോടതിയുടെ നിലപാട്. നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കണമെന്നാണ് ഹൈക്കോടതി എക്‌സിക്യൂട്ടീവ് ഓഫിസര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

പതിനെട്ടാം പടിയിൽ നിന്ന് പൊലീസ് ഫോട്ടോയെടുത്ത സംഭവം അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു. ഭക്തരിൽ നിന്നും അനധികൃതമായി വില ഈടാക്കുന്ന കടകൾക്കെതിരെ നടപടിയെടുക്കണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. നിലയ്ക്കൽ, പമ്പ, സന്നിധാനം ഡ്യൂട്ടി മജിസ്ട്രേറ്റുകൾക്കാണ് കോടതി നിർദേശം നൽകിയത്.

ശബരിമലയിലെ ദൃശ്യം (ETV Bharat)

നിശ്ചിത ഇടവേളകളിൽ കടകളിലും ഹോട്ടലുകളിലും പരിശോധന നടത്തണമെന്നാണ് നിർദേശം. ഹോട്ടലുകളിൽ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്‌തുക്കൾ ഉപയോഗിക്കുന്നുണ്ടെന്നും അമിത വില ഈടാക്കുന്നുണ്ടെന്നും നേരത്തെ പരാതിയുയർന്നിരുന്നു.

എഡിജിപി റിപ്പോര്‍ട്ട് തേടി: പതിനെട്ടാം പടിയിൽ പുറംതിരിഞ്ഞുനിന്ന് പൊലീസുകാർ ഫോട്ടോഷൂട്ട് നടത്തിയ സംഭവത്തിൽ എഡിജിപിയും ശബരിമല പൊലീസ് ചീഫ് കോഡിനേറ്ററുമായ എസ്.ശ്രീജിത്ത് സന്നിധാനം സ്‌പെഷ്യല്‍ ഓഫിസറോട് റിപ്പോര്‍ട്ട് തേടി. തിങ്കളാഴ്‌ച രാവിലെ ചുമതലയൊഴിഞ്ഞ സന്നിധാനത്തെ ആദ്യ പൊലീസ് ബാച്ചിൽ ഉൾപ്പെട്ട പതിനെട്ടാം പടി ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്ന മുപ്പതോളം പൊലീസുകാർ പതിനെട്ടാം പടിയിൽ പിന്തിരിഞ്ഞ് നിന്ന് നടത്തിയ ഫോട്ടോഷൂട്ട് വിവാദമായതിനെ തുടർന്നാണ് എഡിജിപി റിപ്പോർട്ട് ആവശ്യപ്പെട്ടത്.

ശനിയാഴ്‌ച ഉച്ചയോടെ ആയിരുന്നു സംഭവം. പതിനെട്ടാം പടി ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ ഉച്ചയ്ക്ക് ഒരു മണിക്ക് നടയടച്ച ശേഷം പതിനെട്ടാം പടിയിൽ നിന്ന് ഫോട്ടോ എടുക്കുകയായിരുന്നു. ഭക്തര്‍ക്ക് പോലും ഫോട്ടോ എടുക്കാന്‍ കര്‍ശന വിലക്കുള്ളപ്പോഴാണ് പൊലീസുകാർ പതിനെട്ടാം പടിയില്‍ കയറി നിന്ന് ഫോട്ടോ ഷൂട്ട് നടത്തിയതെന്നും വിമർശനം ഉയർന്നു.

സംഭവം വിവാദമായജോടെ ഹിന്ദു ഐക്യവേദിയും, ക്ഷേത്ര സംരക്ഷണ സമിതിയും അടക്കമുള്ള ഹൈന്ദവ സംഘടനകൾ പൊലീസ് നടത്തിയത് ആചാരലംഘനമാണെന്ന് ആരോപണവുമായി രംഗത്ത് എത്തി. ഇതിന് പിന്നാലെയാണ് സംഭവം സംബന്ധിച്ച് റിപ്പോർട്ട് എഡിജിപി ആവശ്യപ്പെട്ടിരിക്കുന്നത്.

ശബരിമല പതിനെട്ടാംപടിയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ ഫോട്ടോ ഷൂട്ടിനെതിരെ വിശ്വഹിന്ദു പരിഷത്ത് രംഗത്തെത്തി. ശബരിമലയില്‍ ഭക്തജനങ്ങളെ സഹായിക്കാന്‍ എന്നപേരില്‍ നിയോഗിക്കപ്പെട്ട അവിശ്വാസികളായ മുഴുവന്‍ പൊലീസുകാരെയും, പിന്‍വലിക്കണമെന്നും പകരം ശബരിമല ശാസ്‌താവിന്‍റെ ആചാരങ്ങളെ മാനിക്കുന്നവരെ നിയമിക്കണമെന്നും വിശ്വഹിന്ദു പരിഷത്ത് കേരള ഘടകം ആവശ്യപ്പെട്ടു.

അയ്യപ്പ വിശ്വാസികള്‍ പരിപാവനമായി കരുതുന്നതാണ് പതിനെട്ടാം പടി. മേല്‍ശാന്തി ഉള്‍പ്പെടെയുള്ളവര്‍ പതിനെട്ടാം പടിയിലൂടെ അയ്യപ്പനെ തൊഴുത് പിറകോട്ടാണ് ഇറങ്ങുന്നത്. പതിനെട്ടാംപടിയുടെ ആചാരം അതായിരിക്കെ അയ്യപ്പനെ പുറംതിരിഞ്ഞ് നിന്ന് ഫോട്ടോഷൂട്ട് നടത്താന്‍ അയ്യപ്പ വിശ്വാസികളായ ആര്‍ക്കും കഴിയില്ല. സിപിഎമ്മിന്‍റെയും പിണറായി സര്‍ക്കാരിന്‍റെയും ഹൈന്ദവ വിരുദ്ധതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പൊലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ ഈ ആചാരലംഘനം.

പൊലീസ് ഉദ്യോസ്ഥര്‍ക്ക് ഇതിന് ഒത്താശ നല്‍കിയതില്‍ ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്‍റ് വിജി തമ്പി, ജനറല്‍ സെക്രട്ടറി വി.ആര്‍ രാജശേഖരന്‍ എന്നിവര്‍ പറഞ്ഞു. ആചാര ലംഘനം സംബന്ധിച്ച്‌ മുഖ്യമന്ത്രിയും, ദേവസ്വം മന്ത്രിയും നിലപാട് വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

Also Read : സന്നിധാനത്ത് ആറ് ഭാഷകളിലായി അനൗണ്‍സ്‌മെന്‍റ്, എല്ലാത്തിനും ഒരേ ശബ്‌ദം; കാല്‍ നൂറ്റാണ്ടായി അയ്യപ്പഭക്തർക്ക് വഴികാട്ടുന്ന എം എം കുമാർ

Last Updated : Nov 26, 2024, 5:51 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.