ETV Bharat / state

വയനാട് ഉരുൾപൊട്ടൽ; സ്വമേധയാ കേസെടുക്കാൻ ഹൈക്കോടതി നിര്‍ദേശം - hc intervenes wayanad landslide - HC INTERVENES WAYANAD LANDSLIDE

വയനാട് ദുരന്തത്തിൽ സ്വമേധയാൽ കോസെടുക്കണമെന്ന് രജിസ്‌ട്രിക്ക് നിർദേശം നൽകി ഹൈക്കോടതി. കേസ് നാളെ രാവിലെ ഡിവിഷൻ ബെഞ്ച് പരിഗണിക്കും.

WAYANAD LANDSLIDE  KERALA HC ON WAYANAD LANDSLIDE  വയനാട് ഉരുൾപൊട്ടൽ  LATEST NEWS IN MALAYALAM
Kerala High Court - File Photo (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 8, 2024, 6:16 PM IST

എറണാകുളം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഹൈക്കോടതി ഇടപെടൽ. സംഭവത്തിൽ സ്വമേധയാ കേസെടുക്കാൻ ഹൈക്കോടതി രജിസ്ട്രിക്ക് നിർദേശം നൽകി. മാധ്യമ വാർത്തകളുടെയും, ഹൈക്കോടതിക്ക് ലഭിച്ച കത്തിന്‍റെയും അടിസ്ഥാനത്തിലാണ് കേസെടുക്കുന്നത്.
കേസ് നാളെ (ഓഗസ്‌റ്റ് 9) രാവിലെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കും. അതിനിടെ വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട ഫണ്ട് ശേഖരണം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാത്‌പര്യ ഹർജിയെത്തി. കാസർകോട് സ്വദേശി അഡ്വ സി ഷുക്കൂറാണ് ഹർജി നൽകിയത്.

നിരവധി സംഘടനകൾ അക്കൗണ്ട് വഴി വിവിധ തലങ്ങളിൽ നിന്നും ഫണ്ട് ശേഖരിക്കുന്നുണ്ടെന്നും, യാതൊരു മേൽനോട്ട സംവിധാനവുമില്ലാതെയാണ് ഫണ്ട് ശേഖരണമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. സർക്കാർ തലത്തിൽ സിഎംഡിആർഎഫ് വഴി ഫണ്ട് ശേഖരിക്കുന്നതിനിടെയാണ് സംഘടനകകളുടെ ഫണ്ട് ശേഖരണമെന്നും ഹർജിക്കാരൻ പറഞ്ഞു.

സംഘടനകൾ വഴി ശേഖരിച്ച ഫണ്ട് വിനിയോഗിക്കാൻ സംവിധാനമൊരുക്കാനായി സർക്കാരടക്കമുള്ള എതിർ കക്ഷികൾക്ക് നിർദേശം നൽകണമെന്നും, അടിയന്തരമായി അക്കൗണ്ടുകൾ മരവിപ്പിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.

Also Read: മുഖ്യമന്ത്രി ദുരിതാശ്വാസനിധിക്കെതിരായ പ്രചാരണം; മുന്‍കൂര്‍ ജാമ്യത്തിനായി അഖില്‍ മാരാര്‍ ഹൈക്കോടതിയില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.