ETV Bharat / state

കുവൈറ്റ് ദുരന്തം: അനുശോചിച്ച് നിയമസഭ, ആരോഗ്യ മന്ത്രിക്ക് അനുമതി നിഷേധിച്ചത് തെറ്റെന്ന് പ്രതിപക്ഷ നേതാവ് - NIYAMASABHA CONDOLES ON KUWAIT FIRE

കുവൈറ്റിലെ തീപിടിത്തത്തിൽ മരിച്ചവരെ അനുശോചിച്ച് കേരള നിയമ സഭ. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അവരെ ചേർത്തുനിർത്തുമെന്നും നേതാക്കള്‍.

കുവൈറ്റ് തീപിടിത്തം  KUWAIT FIRE ACCIDENT  കുവൈറ്റ് തീപിടിത്തത്തിൽ അനുശോചനം  CONDOLENCES ON KUWAIT FIRE
Niyamasabha condoles on kuwait fire accident (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 19, 2024, 2:29 PM IST

കുവൈറ്റിലെ തീപിടിത്തത്തിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും (ETV Bharat)

തിരുവനന്തപുരം: കുവൈറ്റ് തീപിടിത്തിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തി കേരള നിയമസഭ. മുഖ്യമന്ത്രി പിണറായി വിജയൻ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേർന്നുകൊണ്ട് അനുശോചിച്ചു. ആരോഗ്യ മന്ത്രിക്ക് കുവൈറ്റ് അനുമതി നിഷേധിച്ചതിൽ പ്രതിപക്ഷ നേതാവ് ശക്തമായ പ്രതിഷേധം അറിയിച്ചു.

'കുടുംബത്തിൻ്റെയും നാടിൻ്റെയും ജീവിതം ശോഭനമാക്കാനാണ് നമ്മുടെ പ്രവാസി സഹോദരങ്ങൾ കഠിന പ്രയത്നം ചെയ്യുന്നത്. അത്തരത്തിലുളളവരാണ് അഗ്നിബാധയിൽ മരിച്ചത്. ദുരന്തം നടന്ന ഉടനെത്തന്നെ കേരള മന്ത്രിസഭ യോഗം വിളിച്ചു ചേർത്തു. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപയും കേന്ദ്ര സർക്കാർ രണ്ടു ലക്ഷം രൂപയും പ്രഖ്യാപിച്ചു.

പരിക്കേറ്റവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപയുടെ സഹായധനം സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പുറമെ സഹായഹസ്‌തവുമായി എത്തിയ വ്യവയായികൾക്കും വ്യക്തികൾക്കും നന്ദി. കുടുംബാംഗങ്ങളോട് അധിയായ ദുഃഖം അറിയിക്കുകയും ചെയ്യുന്നു' - മുഖ്യമന്ത്രി പറഞ്ഞു.

ഇതിന് പിന്നാലെ പ്രതിപക്ഷ നേതാവും അനുശോചനം രേഖപ്പെടുത്തി. 'എല്ലാവരും നിസഹായരായി നോക്കി നിന്ന ഒരു സംഭവമാണ് കുവൈറ്റിലുണ്ടായ തീപിടിത്തം. ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലായിരുന്നു എല്ലാവരും. വിമാനത്താവളത്തിൽ മൃതദേഹം ഒന്നിച്ച് കൊണ്ടുവന്ന് കിടത്തിയപ്പോൾ കണ്ട കാഴ്‌ച ജീവിതത്തിൽ ഒരിക്കലും മറക്കില്ല.

പല കുടുംബങ്ങളും അനാഥമായിരുന്നു. നമുക്കെല്ലാവർക്കും ചേർന്ന് അവരെ ചേർത്തു പിടിക്കേണ്ടതിൻ്റെ ഉത്തരവാദിത്തമുണ്ട്. സംസ്ഥാന സർക്കാരിന്‍റെ ഒരു പ്രതിനിധിയ്‌ക്ക് കുവൈറ്റിലേക്ക് പോകാൻ അനുമതി നിഷേധിച്ചത് തീർച്ചയായും തെറ്റായ നടപടിയാണ്.

ഒരിക്കലും പ്രോത്സാഹിപ്പിക്കാൻ പറ്റാത്തതാണ്. പ്രതിഷേധം രേഖപ്പെടുത്തുകയാണ്. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഞാനും എൻ്റെ പാർട്ടിയും പങ്കുചേരുന്നു'-പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.

Also Read: സ്‌റ്റീല്‍ പാത്രങ്ങള്‍ തുറക്കുമ്പോള്‍ സൂക്ഷിക്കുക; ബോംബ് രാഷ്‌ട്രീയത്തില്‍ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച്‌ പ്രതിപക്ഷ നേതാവ്‌

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.