ETV Bharat / state

വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം വേണം; ഉപവാസ സമരം ആരംഭിച്ച്‌ കെസിവൈഎം

വന്യമൃഗ ശല്യം വർധിച്ച് വരികയും മനുഷ്യ ജീവനുകൾ പൊലിയുകയും ചെയ്യുന്ന സാഹചര്യത്തില്‍ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ഇടുക്കി രൂപത കെസിവൈഎം ഉപവാസ സമരം ആരംഭിച്ചു.

author img

By ETV Bharat Kerala Team

Published : Mar 10, 2024, 2:15 PM IST

KCYM hunger strike idukki  strike against wild animal attack  കെസിവൈഎം ഉപവാസ സമരം  വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം
KCYM hunger strike Idukki
വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ഉപവാസ സമരം

ഇടുക്കി : വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ഇടുക്കി രൂപത കെസിവൈഎമ്മിൻ്റെ നേതൃത്വത്തിൽ അടിമാലിയിൽ 48 മണിക്കൂര്‍ ഉപവാസ സമരം ആരംഭിച്ചു. കെസിവൈഎം ഇടുക്കി രൂപത പ്രസിഡന്‍റ്‌ ജെറിന്‍ ജെ പട്ടാംകുളം സംസ്ഥാന സിന്‍ഡിക്കേറ്റ് അംഗം അലക്‌സ്‌ തോമസ് എന്നിവരാണ് ഉപവാസ സമരം നയിക്കുന്നത്.

ജില്ലയിൽ വന്യമൃഗ ശല്യം വർധിച്ച് വരികയും മനുഷ്യ ജീവനുകൾ പൊലിയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ഇടുക്കി രൂപത കെസിവൈഎം പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങിയിട്ടുള്ളത്. പ്രശ്‌ന പരിഹാരം ആവശ്യപ്പെട്ട് കെസിവൈഎം പ്രവർത്തകരുടെ നേതൃത്വത്തിൽ അടിമാലിയിൽ 48 മണിക്കൂര്‍ ഉപവാസ സമരം ആരംഭിച്ചു.

കെസിവൈഎം ഇടുക്കി രൂപത പ്രസിഡന്‍റ്‌ ജെറിന്‍ ജെ പട്ടാംകുളം സംസ്ഥാന സിന്‍ഡിക്കേറ്റ് അംഗം അലക്‌സ്‌ തോമസ് എന്നിവരാണ് ഉപവാസ സമരം നടത്തുന്നത്. സമരത്തിന്‍റെ ഭാഗമായുള്ള പൊതുസമ്മേളനം ഇടുക്കി രൂപത വികാരി ജനറാൾ റവ. ഫാ. മോൺ ജോസ് പ്ലാച്ചിക്കൽ ഉദ്ഘാടനം ചെയ്‌തു.

കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ സംസ്ഥാനത്ത് വന്യജീവിയാക്രമണത്തില്‍ പൊലിഞ്ഞത് 12 ജീവനുകളാണ്. ഭരണകൂടത്തിന്‍റെ നിഷ്‌ക്രിയത്വവും വന്യമൃഗശല്യത്തെ തുടര്‍ന്നുണ്ടായിട്ടുള്ള ഭീകരാന്തരീക്ഷവും മാറ്റണം. ഇനിയും വന്യജീവിയാക്രമണത്തില്‍ ജീവന്‍ നഷ്‌ടപ്പെടാന്‍ ഇടയാവരുതെന്നും കെസിവൈഎം ആവശ്യപ്പെടുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.