തിരുവനന്തപുരം : മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎൽഎയും കെഎസ്ആർടിസി ഡ്രൈവറുമായി വാക്ക് തർക്കമുണ്ടായ സംഭവത്തിൽ ബസിനുള്ളിലെ സിസിടിവി മെമ്മറി കാണാതായ സംഭവം അന്വേഷിക്കുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. സംഭവം അന്വേഷിക്കാൻ കെഎസ്ആർടിസി എംഡി പ്രമോജ് ശങ്കറിന് മന്ത്രി നിർദേശം നൽകി.
ഇന്ന് (01-05-2024) തമ്പാനൂർ ഡിപ്പോയിൽ ക്യാമറ ഉള്ള നാല് ഫാസ്‌റ്റ് പാസഞ്ചർ ബസുകളാണുള്ളത്. മൂന്ന് ബസുകളിലും മെമ്മറി കാർഡുണ്ട്. എന്നാൽ സംഭവത്തിൽ ഉൾപ്പെട്ട ബസിലെ മെമ്മറി കാർഡ് മാത്രമാണ് കാണാതായത്. അതേസമയം സംഭവം നടക്കുന്ന സമയത്ത് ബസിൽ വീഡിയോ റെക്കോർഡ് ചെയ്‌തിരുന്നതായി ഡ്രൈവര്‍ യദു പ്രതികരിച്ചു. തെളിവ് നശിപ്പിക്കാനുള്ള ശ്രമം നടന്നു എന്നും മെമ്മറി കാർഡ് എടുത്ത് മാറ്റിയതാവാമെന്നും യദു പറഞ്ഞു.
Also Read : ബസിലെ സിസിടിവി ദൃശ്യങ്ങള്‍ ഇല്ല ; മെമ്മറി കാര്‍ഡ് മാറ്റിയെന്ന് സംശയം - Arya Rajendran KSRTC Controversy