ETV Bharat / state

കട്ടപ്പന ഇരട്ടക്കൊല: വിജയനെ കൊലപ്പെടുത്തിയത് ചുറ്റിക കൊണ്ട് തലക്കടിച്ച്, കുഞ്ഞിനെ ശ്വാസം മുട്ടിച്ചും കൊന്നു; എഫ്ഐആർ - kattappana murder case

കട്ടപ്പന ഇരട്ടക്കൊല കേസിൽ ഭാര്യയും മകനും ഉൾപ്പെടെ മൂന്ന് പ്രതികൾ. എഫ്ഐആർ തയ്യാറാക്കി പൊലീസ്.

കട്ടപ്പന ഇരട്ടക്കൊല  എഫ്ഐആർ  murder case  child murder in kattappana
kattappana murder case; three accudsed
author img

By ETV Bharat Kerala Team

Published : Mar 10, 2024, 9:14 AM IST

Updated : Mar 10, 2024, 9:49 AM IST

കട്ടപ്പന ഇരട്ടക്കൊല: വിജയനെ കൊലപ്പെടുത്തിയത് ചുറ്റിക കൊണ്ട് തലക്കടിച്ച്, കുഞ്ഞിനെ ശ്വാസം മുട്ടിച്ചും കൊന്നു; എഫ്ഐആർ

ഇടുക്കി: ഇടുക്കി കട്ടപ്പനയിൽ നവജാത ശിശുവിനെയും മുത്തച്ഛൻ വിജയനെയും കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വിജയനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയും മകനും ഉൾപ്പെടെ മൂന്ന് പ്രതികളാണുള്ളത്. നിതീഷ്, വിജയന്‍റെ ഭാര്യ സുമ, മകൻ വിഷ്‌ണു എന്നിവരാണ് പ്രതികൾ.

ചുറ്റിക കൊണ്ട് തലക്കടിച്ചാണ് വിജയനെ കൊലപ്പെടുത്തിയതെന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു. നവജാത ശിശുവിനെ കൊന്ന കേസിൽ നിതീഷ്, വിജയൻ, മകൻ വിഷ്‌ണു എന്നിവരാണ് പ്രതികൾ. കയ്യിലിരുന്ന കുഞ്ഞിനെ വിജയൻ കാലിൽ പിടിച്ച് നൽകിയപ്പോൾ നിതീഷ് മൂക്കും വായും തുണികൊണ്ട് മൂടിയാണ് ശ്വാസം മുട്ടിച്ച് കൊന്നത്.

രഹസ്യബന്ധത്തിലുണ്ടായ കുഞ്ഞാണെന്ന് അറി‍ഞ്ഞാലുണ്ടായ നാണക്കേട് മൂലമാണ് കൊലയെന്നും എഫ് ഐ ആറിൽ ചൂണ്ടിക്കാണിക്കുന്നു. കൊലപ്പെടുത്തിയതിന് ശേഷം കുഞ്ഞിനെ തൊഴുത്തിൽ കുഴിച്ചിടുകയാണുണ്ടായത്. എല്ലാവർക്കും എതിരെ കൊലപാതകം, തെളിവു നശിപ്പിക്കൽ, സംഘം ചേർന്നുള്ള കുറ്റകൃത്യം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വിജയനെ കുഴിച്ചിട്ട വീടിന്‍റെ തറ ഇന്ന് കുഴിച്ച് പരിശോധിക്കും.

2016 ൽ കട്ടപ്പനയിലെ വീട്ടിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസും പൊലീസ് അന്വേഷിക്കുന്നുണ്ട്. ആഭിചാര ക്രിയകളുടെ ഭാഗമായി നടന്ന കൊലപാതമാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. വിജയനെയും നവജാത ശിശുവിനെയും കൊലപ്പെടുത്തിയതിന് നിതീഷിനെതിരെ രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.

Last Updated : Mar 10, 2024, 9:49 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.