ETV Bharat / state

കട്ടപ്പനയിൽ ജനവാസ മേഖലയിലേക്ക് പാറ അടർന്നു വീണ സംഭവം; മറുവശത്ത് വെടിമരുന്ന് ഉപയോഗിച്ച് പാറഖനനം നടക്കുന്നതായി സൂചന - geology department

പത്ത് വർഷത്തിലധികമായി പാറഖനനം ഇവിടെ നടന്നിട്ടില്ല. ഇതിനിടെയാണ് മലയുടെ മറുഭാഗത്ത് പാറക്കടവിൽ വൻതോതിൽ സ്ഫോടക വസ്‌തുക്കൾ ഉപയോഗിച്ച് പാറഖനനം നടക്കുന്നതായുള്ള വിവരം പുറത്ത് വരുന്നത്.

കട്ടപ്പന ഇടുക്കി  ജനവാസ മേഖലയിലേക്ക് പാറ വീണു  ജിയോളജി വകുപ്പ്  geology department  kattappana idukki
Rock fell into the residential area in Kattappana
author img

By ETV Bharat Kerala Team

Published : Mar 6, 2024, 5:09 PM IST

കട്ടപ്പനയിൽ ജനവാസ മേഖലയിലേക്ക് പാറ അടർന്നു വീണ സംഭവം; മറുവശത്ത് വെടിമരുന്ന് ഉപയോഗിച്ച് പാറഖനനം നടക്കുന്നതായി സൂചന

ഇടുക്കി: കട്ടപ്പനയിൽ ജനവാസ മേഖലയിലേക്ക് പാറ അടർന്നു വീണ സംഭവത്തില്‍ പുതിയ കണ്ടെത്തല്‍. മലയുടെ മറുവശത്ത് വെടിമരുന്ന് ഉപയോഗിച്ചുള്ള പാറഖനനം നടക്കുന്നതായി സൂചന. ഉഗ്രസ്ഫോടനങ്ങൾ നടത്തുന്നത് മലയിടിച്ചിലിന് കാരണമാകുമെന്ന് ജിയോളജി വകുപ്പിന്‍റെ മുന്നറിയിപ്പ് ഉള്ളപ്പോഴാണ് വ്യാപക തോതിൽ ഖനനം നടക്കുന്നത് എന്നാണ് വിവരം.

തിങ്കളാഴ്‌ച രാത്രിയോടെയാണ് കുന്തളംപാറയിൽ മലയുടെ മുകളിൽ നിന്ന് കൂറ്റൻ പാറ അടർന്ന് എഴുപതോളം കുടുംബങ്ങൾ തിങ്ങിപാർക്കുന്ന അടിവാരത്തേക്ക് പതിച്ചത്. മലമുകളിൽനിന്ന് പാറക്കല്ല് അടർന്ന് ജനവാസ മേഖലയിലേക്ക് പതിച്ചെങ്കിലും വീടുകളുടെ ഭാഗത്തുനിന്ന് ദിശമാറി വീണതിനാൽ അപകടം ഒഴിവായി.

കട്ടപ്പന പാറമട കുന്തളംപാറയിൽ 4ന് രാത്രി എട്ടരയോടെയായിരുന്നു സംഭവം. വലിയ പ്രകമ്പനത്തോടെയാണ് മലമുകളിൽനിന്ന് പാറ അടർന്ന് ജനവാസ മേഖലയിലേക്ക് പതിച്ചത്. അടർന്നു വീഴുന്നതിനിടെ ചിതറിത്തെറിച്ച് പലഭാഗങ്ങളിലായാണ് പതിച്ചത്. മരങ്ങളിലും മറ്റും തട്ടിയാണ് പാറക്കല്ലുകൾ നിന്നത്. കല്ലുകൾ വീണതിന്റെ ഇരുവശങ്ങളിലും വീടുകളുണ്ടായിരുന്നു. ആളപായമുണ്ടായില്ലെങ്കിലും ഇനിയും പാറകൾ വീഴുമോയെന്ന ആശങ്ക ഇപ്പോഴും ജനങ്ങൾക്കിടയിൽ ഉണ്ട് (Rock fell into the residential area in Kattappana)

പരിസ്ഥിതി ദുർബല പ്രദേശമായ ഇവിടെ മുൻപ് പ്രവർത്തിച്ചിരുന്ന ക്വാറി കോടതി വിധിയുടെ അടിസ്ഥാനത്തിൽ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. പാറ ഖനനത്തിനായി സ്ഫോടനം നടത്തുന്നത് കൂറ്റൻ പാറകൾ അടർന്നു വീഴാൻ കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി ജനകീയ സമിതിയാണ് അന്ന് കോടതിയെ സമീപിച്ചത്.

പിന്നീട് പത്ത് വർഷത്തിലധികമായി പാറഖനനം ഇവിടെ നടന്നിട്ടില്ല. ഇതിനിടെയാണ് മലയുടെ മറുഭാഗത്ത് പാറക്കടവിൽ വൻതോതിൽ സ്ഫോടക വസ്‌തുക്കൾ ഉപയോഗിച്ച് പാറഖനനം നടക്കുന്നതായുള്ള വിവരം പുറത്ത് വരുന്നത്. ഇവിടെ നിന്നുള്ള പ്രകമ്പനമാകാം പാറകൾ അടർന്നു വീഴുവാൻ കാരണമായത് എന്നാണ് സംശയം.

കട്ടപ്പന വില്ലേജ് പരിധിയിൽ ക്വാറികൾ പ്രവർത്തിക്കുന്നില്ലെന്നാണ് വില്ലേജ് ഓഫീസറുടെ വാദം. തവളപ്പാറ അടക്കമുള്ള പരിസ്ഥിതി ദുർബല പ്രദേശം നിലനിൽക്കുന്ന കുന്തളംപാറ മല അടിവാരത്തിൽ മാസങ്ങളായി ഖനനം നടന്നിട്ടും തടയാൻ ബന്ധപ്പെട്ടവർ ശ്രമിക്കുന്നില്ലന്നും ആക്ഷേപമുണ്ട് (Geology Department).

ഉഗ്രസ്ഫോടനം നടത്തിയാണ് പാറപൊട്ടിച്ചു നീക്കുന്നതെന്ന് സമീപത്ത് താമസിക്കുന്നവർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ജനവാസ മേഖലയിലേക്ക് വലിയ പാറയുടെ പാളി അടർന്നു വീഴാൻ കാരണമായത് മറുവശത്തെ പാറ ഖനനമാണോയെന്ന് ജിയോളജി വകുപ്പിന്‍റെ പഠനത്തിന് ശേഷമേ വ്യക്തമാകൂ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.