ETV Bharat / state

നീലേശ്വരം വെടിക്കെട്ട് അപകടം; ഒരാള്‍ കൂടി മരിച്ചു, മരണ സംഖ്യ ഉയരുന്നു - NILESWARAM FIRE ACCIDENT UPDATES

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ കെഎസ്ഇബിയിൽ താത്കാലിക ഡ്രൈവർ ആയിരുന്ന രജിത്ത് (28) ആണ് മരിച്ചത്.

NILESWARAM FIRECRACKER ACCIDENT  KASARAGOD TEMPLE BLAST DEATH  NILESWARAM TEMPLE FIRE DEATH TOLL  നീലേശ്വരം വെടിക്കെട്ട് അപകടം
Rajith (28) (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 9, 2024, 1:21 PM IST

കാസർകോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവിലെ കളിയാട്ട മഹോത്സവത്തിനിടെ ഉണ്ടായ വെടിക്കെട്ട് അപകടത്തിൽ മരണം അഞ്ചായി. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കിണാവൂർ സ്വദേശി രജിത്ത് (28) ആണ് ഇന്ന് (നവംബര്‍ 09) രാവിലെ പത്ത് മണിയോടെ മരിച്ചത്.

കെഎസ്ഇബിയിൽ താത്കാലിക ഡ്രൈവർ ആയിരുന്നു രജിത്ത്. അപകടത്തിൽ
നീലേശ്വരം കൊല്ലംപാറ സ്വദേശി ബിജു, ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ്, രതീഷ്,
സന്ദീപ് എന്നിവരാണ് നേരത്തെ മരിച്ചത്. നിലവിൽ 63 പേർ വിവിധ ആശുപത്രികളിൽ ചികിത്സയില്‍ കഴിയുന്നുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ചികിത്സയിലുളളവരില്‍ ഒമ്പത് പേർ ഐസിയുവിൽ ആണ്. നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർ കാവ് ക്ഷേത്രത്തിൽ ഉത്സവത്തിനിടെയാണ് പടക്കപുരയ്ക്ക് തീപിടിച്ചത്. അപകടത്തില്‍ 154 പേർക്ക് പരിക്കേറ്റിരുന്നു.

Also Read: വെടിക്കെട്ട് അപകടം ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.