കാസർകോട്: നീലേശ്വരം വെടിക്കെട്ട് അപകടക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കി. കാസർകോട് ജില്ലാ സെക്ഷൻ കോടതിയാണ് ജാമ്യം റദ്ദാക്കിയത്. ക്ഷേത്രകമ്മിറ്റി പ്രസിഡന്‍റ് ചന്ദ്രശേഖരൻ, സെക്രട്ടറി ഭരതൻ, പടക്കം പൊട്ടിച്ച രാജേഷ് എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയത്.
ഹോസ്‌ദുർഗ് സിജെഎം കോടതി ആയിരുന്നു ജാമ്യം അനുവദിച്ചത്. ഇതാണ് ജില്ലാ സെക്ഷൻ കോടതി റദ്ദാക്കിയത്. അതേസമയം വെടിക്കെട്ട് അപകടത്തിൽ മരിച്ച ചോയ്യങ്കോട് കിണാവൂര്‍ സ്വദേശി സന്ദീപിന്‍റെ സംസ്‌കാര ചടങ്ങുകൾ ഇന്ന് നടക്കും. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സന്ദീപ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വെടിക്കെട്ട് അപകടത്തിൽ നാൽപത് ശതമാനത്തിലേറെ പൊള്ളലേറ്റ് ആശുപത്രിയിൽ വെന്‍റിലേറ്ററിലായിരുന്ന സന്ദീപ് ഇന്നലെ വൈകിട്ടാണ് മരിച്ചത്. സംഭവത്തിൽ എ ഡി എമ്മിന്‍റെ അന്വേഷണ റിപ്പോർട്ട് ഉടൻ ജില്ലാ കലക്‌ടർ കെ ഇമ്പശേഖറിന് കൈമാറും. കാഞ്ഞങ്ങാട് ഡി വൈ എസ് പി ബാബു പെരിങ്ങോത്ത് അന്വേഷിക്കുന്ന കേസിൽ ക്ഷേത്ര ഭാരവാഹികളായ നാലു പ്രതികൾ ഒളിവിലാണ്.
നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർ കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ തിങ്കളാഴ്‌ച 12 മണിയോടെയാണ് പടക്കപുരയ്ക്ക് തീപിടിച്ചത്.
154 ഓളം പേർക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു.
Also Read:നീലേശ്വരം വെടിക്കെട്ട് അപകടം; ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു