കാസർകോട്: നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ മരണം രണ്ടായി. അപകടത്തിൽ പൊള്ളലേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കിണാവൂർ സ്വദേശി രതീഷ് (32) ആണ് മരിച്ചത്. അപകടത്തിൽ ഇയാള്‍ക്ക് 60 ശതമാനം പൊള്ളലേറ്റിരുന്നു.
ഇന്നലെ മരണപ്പെട്ട ചോയ്യങ്കോട് കിണാവൂര്‍ സ്വദേശി സന്ദീപിന്‍റെ സംസ്‌കാരം ഇന്ന് നടക്കും. അപകടത്തിൽ പരിക്കേറ്റ 98 പേർ നിലവിൽ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. 154 ഓളം പേർക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു.
സംഭവത്തിൽ എ ഡി എമ്മിന്‍റെ അന്വേഷണ റിപ്പോർട്ട് ഉടൻ ജില്ലാ കലക്‌ടർ കെ ഇമ്പശേഖറിന് കൈമാറും. കാഞ്ഞങ്ങാട് ഡി വൈ എസ് പി ബാബു പെരിങ്ങോത്ത് അന്വേഷിക്കുന്ന കേസിൽ ക്ഷേത്ര ഭാരവാഹികളായ നാലു പ്രതികൾ ഒളിവിലാണ്.