ETV Bharat / state

പതിറ്റാണ്ടുകള്‍ക്ക് ശേഷം 'കാസർകോട് നെല്ല്' വീണ്ടും കേരളത്തില്‍; കര്‍ണാടകത്തില്‍ നിന്ന് തിരിച്ചെത്തിച്ചത് ഹൈബ്രിഡുകള്‍ക്കായി കയ്യൊഴിഞ്ഞ കേമനെ... - KASARAGOD NELLU

കാസർകോട്ടെ കർഷകനായ രവീന്ദ്രൻ കൊടക്കാടാണ് കാസർകോട് വിത്ത് പാടത്ത് വിതച്ചത്.

കാസർകോട് നെൽവിത്ത്  KASARAGOD NELLU  PADDY CULTIVATION IN KASARAGOD  LATEST NEWS IN MALAYALAM
Farmer Raveendran Kodakkad (ETV Bharat)
author img

By ETV Bharat Kerala Team

Published : Dec 13, 2024, 4:57 PM IST

കാസർകോട്: വർഷങ്ങൾക്ക് മുമ്പ് കാസർകോടൻ പാടശേഖരങ്ങളിൽ വ്യാപകമായി മൂന്ന് വിളകളിലും കൃഷി ചെയ്‌ത് വന്നിരുന്ന നെല്ല് ഇനമായിരുന്നു കാസർകോട് എന്ന നാടൻ നെൽവിത്ത്. എന്നാൽ ഹൈബ്രിഡ് നെൽവിത്തുകൾ എത്തിയതോടെ കർഷകർ കാസർകോട് നെല്ലിനെ പൂർണമായും ഉപേക്ഷിച്ചു. കർണാടകയിലെ ചില ഗ്രാമങ്ങളിൽ മാത്രം കണ്ട് വരുന്ന ഈ 'കാസർകോട് നെൽവിത്ത്' വീണ്ടും കേരളത്തിലേക്ക് തിരിച്ച് എത്തുകയാണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കർണാടകത്തിൽ നിന്നും നെൽവിത്ത് ശേഖരിച്ച് കർഷകനായ രവീന്ദ്രൻ കൊടക്കാടാണ് കൃഷി ഇറക്കിയത്. ചെറുവത്തൂരിലെ കൊടക്കാട്ടെ 30 സെന്‍റ് പാടത്ത് അങ്ങനെ പതിറ്റാണ്ടുകൾക്ക് ശേഷം കാസർകോട് നെല്ല് ഞാറായി മാറി. 115 ദിവസം കൊണ്ട് മൂപ്പെത്തുന്ന കാസർകോട് നെല്ലിൽ നിന്നും നല്ല ചുവന്ന അരിയാണ് ലഭിക്കുക.

കാസർകോട് നെൽവിത്ത്  KASARAGOD NELLU  PADDY CULTIVATION IN KASARAGOD  LATEST NEWS IN MALAYALAM
Kasaragod Nellu Cultivation (ETV Bharat)

കർണാടകത്തിലെ ബൽത്തങ്ങാടിയിൽ നിന്നുമാണ് വിത്ത് എത്തിച്ചത്. വിത്ത് കണ്ടെത്താൻ വളരെ ബുദ്ധിട്ടിയെന്നും നല്ല വിളവ് ലഭിച്ചാൽ പകുതി വിത്തായി സൂക്ഷിച്ച് കർഷകർക്ക് നൽകുമെന്നും രവീന്ദ്രൻ പറഞ്ഞു. കാസർകോട് ജില്ലക്കാരനായ തനിക്ക് ഈ നെൽ വിത്ത് പാടത്ത് ഇറക്കാൻ കഴിഞ്ഞതിൽ അഭിമാനം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

Paddy Field (ETV Bharat)

കാസർകോട് ജില്ല പഞ്ചായത്തിൻ്റെ കീഴിൽ ജൈവ വൈവിധ്യ സംരക്ഷണത്തിനായുള്ള യോഗത്തിൽ ഇങ്ങനെ ഒരു നെല്ല് കർണാടക ഗ്രാമങ്ങളിൽ വ്യാപകമായി കൃഷിചെയ്യുന്ന കാര്യം പത്മശ്രീ സത്യനാരായണ ബളേരി അറിയിച്ചിരുന്നു. ഇത് കണ്ടാണ് കൃഷി ചെയ്യാനുള്ള താത്‌പര്യം രവീന്ദ്രൻ പ്രകടിപ്പിച്ചത്. സത്യനാരായണ ബളേരി വഴിയായിരുന്നു വിത്ത് ശേഖരിച്ചത്.

കാസർകോട് നെൽവിത്ത്  KASARAGOD NEWS  PADDY CULTIVATION IN KASARAGOD  LATEST NEWS IN MALAYALAM
Farmer Raveendran Kodakkad (ETV Bharat)

50 വർഷം മുമ്പ് വരെ ജില്ലയിൽ കാസർകോട് നെല്ല് കൃഷി ചെയ്‌തിരുന്നു. മൂന്ന് വിളകൾക്കും പറ്റിയതാണ് ഈ നെല്ലിനമെന്നതാണ് ഇതിന്‍റെ പ്രത്യേകത. ഹൈബ്രിഡ് എത്തിയതോടെ നാടൻ വിത്തുകളെ കർഷകർ കൈവിട്ടു. അതിൽ കാസർകോട് നെല്ലും ഉൾപ്പെട്ടു. ജില്ലയുടെ തനത് ഇനമായി കാസർകോട് നെല്ലിനെ ഔദ്യോഗികമായി പ്രഖ്യാപിക്കാൻ ആലോചനയുണ്ട്.

Also Read: കുരുമുളക് കൃഷിയിലെ 'വിയറ്റ്നാം മോഡല്‍'; കറുത്തപൊന്നില്‍ നിന്ന് പൊന്നു വാരുന്ന 'ബൈജൂസ്' വിജയ ഗാഥ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.