ETV Bharat / state

കേരളത്തിലെ ആദ്യ 'ജലബജറ്റ് തയ്യാർ; എന്താണ് ജലബജറ്റ് എന്നറിയാം - WATER BUDGET IN KASARAGOD

ജലബജറ്റിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ മണ്ണ് - ജല സംരക്ഷണത്തിനും ഭൂജല പരിപോഷണത്തിനും കാർഷിക വികസനത്തിനുമടക്കമുള്ള കർമ്മപരിപാടികൾ തയാറാക്കും.

WATER BUDJET KASARAGOD  KASARAGOD DISTRICT PANCHAYAT  ജല ബജറ്റ് കാസർകോട്  കാസർകോട് ജില്ല പഞ്ചായത്ത്
Water budget of Kasaragod District Panchayat (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 15, 2024, 8:05 PM IST

കാസർകോട്: സംസ്ഥാനത്ത് ആദ്യമായി ജലബജറ്റ് തയ്യാറാക്കി കാസർകോട് ജില്ല പഞ്ചായത്ത്. ഗ്രാമപഞ്ചായത്തുകളും നഗരസഭകളും തയ്യാറാക്കിയ ഹരിത കേരളം ജലബജറ്റ് റിപ്പോർട്ടിനെ ക്രോഡീകരിച്ചുകൊണ്ടാണ് കാസർകോട് ജില്ല പഞ്ചായത്ത് ജില്ലാ തല ജലബജറ്റ് രേഖ തയ്യാറാക്കിയത്. ജലബജറ്റിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ മണ്ണ് - ജല സംരക്ഷണത്തിനും ഭൂജല പരിപോഷണത്തിനും ജല പുനരുജ്ജീവനത്തിനും കാർഷിക വികസനത്തിനും കർമ്മപരിപാടികൾ തയാറാക്കും.

ജനകീയ ചർച്ചകളിലൂടെ ജില്ല ജലസുരക്ഷ പ്ലാൻ തയ്യാറാക്കുകയും വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും ഏകോപനത്തോടെ നടപ്പാക്കുകയും ചെയ്യും. ജലസേചനം, ഭൂജല വകുപ്പ്, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്, വനം, കൃഷി, മണ്ണ് സംരക്ഷണം തുടങ്ങിയ വകുപ്പുകളുടെ നേതൃത്വത്തിലുള്ള ജില്ലാതല സാങ്കേതിക സമിതി, ജലബജറ്റ് പരിശോധിക്കുകയും ജലസുരക്ഷ പ്ലാൻ തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഹരിതകേരളം മിഷൻ മുഖേന ആരംഭിച്ചിട്ടുമുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

നിലവിൽ ഭൂജല ലഭ്യതയിൽ സെമി ക്രിട്ടിക്കൽ തലത്തിലുള്ള കാസർകോട് ജില്ലയിൽ ഫലപ്രദവും ശാസ്‌ത്രീയവുമായ സമഗ്ര ജലസംരക്ഷണ പ്രവർത്തനങ്ങൾ ആവിഷ്‌കരിക്കേണ്ടത് അനിവാര്യമാണെന്നും, ഈ തിരിച്ചറിവിലാണ് ജില്ല പഞ്ചായത്ത് ജല ബജറ്റ് തയ്യാറാക്കിയിട്ടുള്ളതെന്നും പഞ്ചായത്ത് പ്രസിഡന്‍റ് ബേബി ബാലകൃഷ്‌ണൻ പറഞ്ഞു. ജില്ലാ പഞ്ചായത്ത് തയ്യാറാക്കുന്ന ജലസുരക്ഷ പ്ലാനിന്‍റെ ആദ്യ ഘട്ടം എന്ന നിലയിലാണ് ജല ബജറ്റിന്‍റെ കരട് രേഖ തയ്യാറാക്കിയിട്ടുള്ളതെന്നും ബേബി ബാലകൃഷ്‌ണൻ പറഞ്ഞു.

സി.ഡബ്ല്യൂ.ആർ.ഡി.എം വികസിപ്പിച്ചെടുത്ത രീതി ശാസ്‌ത്രമാണ് ഹരിത കേരള മിഷൻ മുഖേന ജലബജറ്റ് തയ്യാറാക്കാന്‍ അവലംബിച്ചിരിക്കുന്നത്. 2012-13 മുതല്‍ 2021-22 വരെ തുടര്‍ച്ചയായ 10 വര്‍ഷങ്ങളിലെ മഴ ലഭ്യതയുടെ ശരാശരി പരിഗണിക്കുമ്പോൾ കാസർകോട് ജില്ലയിലെ ശരാശരി വാര്‍ഷിക മഴ ലഭ്യത 3354.69 മി. മി (സി.പി.സി.ആർ.ഐ വർഷമാപിനി) ആണ്.

കാസർകോട് ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ജലലഭ്യത ക്രോഡീകരിക്കുമ്പോൾ ജില്ലയിലെ ആകെ ജലലഭ്യത വർഷത്തിൽ 4261.32443 ദശലക്ഷം ഘനമീറ്ററാണ്.

ജല ലഭ്യത എങ്ങനെ കണക്കാക്കം?

ആകെ ഉപരിതല ജല ലഭ്യതയുടെ 50 ശതമാനവും ഭൂജല ലഭ്യതയുടെ 90 ശതമാനവും കൂട്ടിചേർത്തിട്ടാണ് ആകെ ജല ലഭ്യത കണക്കാക്കുന്നത്. ജല ആവശ്യങ്ങള്‍ നിര്‍ണ്ണയിക്കുന്നതിന് പ്രധാനമായും ഗാര്‍ഹികം, കൃഷി, മൃഗ സംരക്ഷണം, വ്യാപാരം, വ്യവസായം, പൊതു സ്വകാര്യ സ്ഥാപനങ്ങള്‍, വിനോദ സഞ്ചാരം എന്നീ മേഖലകള്‍ക്കുള്ള ജല ആവശ്യമാണ് പരിഗണിച്ചിട്ടുള്ളത്.

ഇത് പ്രകാരം ജില്ലയിലെ ആകെ ജല ആവശ്യം 1222.199 ദശലക്ഷം ഘനമീറ്ററാണ്. ജല ആവശ്യം സൂക്ഷ്‌മമായി പരിശോധിക്കുമ്പോൾ കൃഷി ആവശ്യങ്ങൾക്കാണ് (1127.137 ദശലക്ഷം ഘനമീറ്റർ) കൂടുതൽ ജലം ഉപയോഗിക്കുന്നത് എന്ന് കണ്ടെത്താനാവും. ഇത് കൂടാതെ ഗാർഹിക ആവശ്യങ്ങൾക്കായി 64.924 ദശലക്ഷം ഘനമീറ്റർ ജലവും വ്യവസായിക ആവശ്യങ്ങൾക്കായി 41.1589 ദശലക്ഷം ഘനമീറ്റർ ജലവും ഉപയോഗിക്കുന്നു.

ജല ലഭ്യതയും ജല ആവശ്യവും താരതമ്യം ചെയ്യുമ്പോൾ ജില്ലയിൽ 3039.126 ദശലക്ഷം ഘനമീറ്റർ ജലമിച്ചം അനുഭവപ്പെടുന്നുണ്ടെന്നാണ് വ്യക്തമാകുന്നത്. കേന്ദ്ര ഭൂജല വകുപ്പിന്‍റെ 2023 ലെ റിപ്പോർട്ട് പ്രകാരം കാസർകോട് ജില്ലയുടെ ഭൂജല വികസനം 72.75% ആണ് (സെമിക്രട്ടിക്കൽ വിഭാഗം). എന്നാൽ ജില്ലയുടെ ഭൂജല വികസനം 2017ൽ 79.64%, 2020 ൽ 76.40% ആയിരുന്നു.

ബ്ലോക്ക് പഞ്ചായത്തുകളുടെ കണക്കുകൾ പരിശോധിക്കുമ്പോൾ കാസർകോട് ബ്ലോക്ക് ഭൂജല വികസനത്തിന്‍റെ കാര്യത്തിൽ ക്രിട്ടിക്കൽ വിഭാഗത്തിലും (ഭൂജല വികസനം- 92.99%) മഞ്ചേശ്വരം ബ്ലോക്ക് സെമിക്രിട്ടിക്കൽ വിഭാഗത്തിലും (ഭൂജല വികസനം- 80.96%) ആണ്. ജില്ലയിലെ മറ്റു ബ്ലോക്ക് പഞ്ചായത്തുകൾ സുരക്ഷിത വിഭാഗത്തിലാണ്.

ഇനി ജലസുരക്ഷ പ്ലാൻ

ജലബജറ്റിന്‍റെ തുടർച്ചയായി കാസർകോട് ജില്ലയുടെ ജലസുരക്ഷാ പ്ലാൻ തയ്യാറാക്കേണ്ടതുണ്ട്. ജില്ലയിലെ നദികളുടെ വൃഷ്‌ടി പ്രദേശത്തിന്‍റെ പുനരുജ്ജീവനം അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്യേണ്ടത്.

Also Read: ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ; എസ്ഐക്ക് സസ്‌പെന്‍ഷന്‍, ഓട്ടോ തൊഴിലാളികളോട് മോശമായി പെരുമാറുന്ന വീഡിയോ പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.