കാസർകോട്: യുവതിയോട് അപമര്യാദയായി പെരുമാറിയതിന് അറസ്റ്റിലായ കാസർകോട് കേന്ദ്ര കേരള സർവകലാശാല അധ്യാപകന് സസ്പെൻഷൻ. പഴയങ്ങാടി എരിപുരത്തെ ഇഫ്‌തിഖർ അഹമ്മദിനെയാണ് സസ്പെൻഡ് ചെയ്‌തത്. വാട്ടർ തീം പാർക്കിൽ വെച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയതിനാണ് ഇഫ്‌തിഖർ അഹമ്മദിനെ അറസ്‌റ്റ് ചെയ്‌തത്.
തിങ്കളാഴ്‌ച വൈകിട്ട് മൂന്ന് മണിയോടെ ആയിരുന്നു സംഭവം. വാട്ടർ തീം പാർക്കിലെ കൃത്രിമ തിരമാലയിൽ കളിക്കുന്നതിനിടെ യുവതിയെ കയറിപ്പിടിച്ചതായാണ് പരാതി. യുവതി ബഹളം വെച്ചതോടെ പാർക്ക് അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
മാസങ്ങൾക്ക് മുമ്പേ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് ഇയാള്‍ക്കെതിരെ ബേക്കൽ പൊലീസ് കേസ് എടുത്തിരുന്നു. സംഭവത്തിൽ സസ്പെൻഷനിലായ ഇയാളെ അടുത്തിടെയാണ് സർവകലാശാല തിരിച്ചെടുത്തത്.
Also Read: കേന്ദ്ര സർവകലാശാല അധ്യാപകന് വീണ്ടും സസ്പെൻഷൻ; പിന്നാലെ എസ്‌എഫ്‌ഐക്കും വിസിക്കുമെതിരെ ആത്മഹത്യ ഭീഷണി