മലപ്പുറം : ഷിരൂർ ദൗത്യം ലക്ഷ്യത്തിലെത്തിക്കാനായതിൽ സംതൃപ്‌തിയെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മഴ വെല്ലുവിളിയായിട്ടും ദൗത്യം പൂർത്തിയാക്കാനായെന്ന് അദ്ദേഹം പറഞ്ഞു. 72 ദിവസത്തെ പ്രയത്നത്തിനൊടുവിലാണ് ലക്ഷ്യം കണ്ടതെന്ന് കെ സി വേണുഗോപാല്‍ എംപി പറഞ്ഞു. പ്രതികൂല കാലാവസ്ഥയിൽ കർണാടക സർക്കാരിൻ്റെ നിശ്ചയാർഢ്യമാണ് ഫലം ഉറപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു. അർജുനെ കണ്ടെത്താൻ വേണ്ടി നടത്തിയ തെരച്ചിലിൻ്റെ മുഴുവൻ ചെലവും വഹിച്ചത് കർണാടക സർക്കാരാണെന്നും, അതിന് കേരളത്തിൻ്റെ നന്ദി അറിയിക്കുന്നുവെന്ന് എം കെ രാഘവൻ എംപിയും അറിയിച്ചു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അർജുന് വേണ്ടിയുള്ള തെരച്ചിൽ ദൗത്യത്തിന് വേണ്ട എല്ലാ സഹായങ്ങളും ചെയ്‌ത കർണാടക സർക്കാരിന് മുഖ്യമന്ത്രി പിണറായി വിജയനും നന്ദി അറിയിച്ചിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചാണ് മുഖ്യമന്ത്രി നന്ദി അറിയിച്ചത് അർജുനെ കണ്ടെത്താൻ വേണ്ടിയുള്ള ദൗത്യത്തിന് സഹായം നൽകണമെന്ന സംസ്ഥാനത്തിന്‍റെ അഭ്യര്‍ഥനയോട് ആത്മാർത്ഥമായി പ്രതികരിച്ചതിന് നന്ദി എന്നാണ് മുഖ്യമന്ത്രിയുടെ കത്തിലെ വാക്കുകൾ.