ETV Bharat / state

കരിപ്പൂർ വിമാനാപകടം: രക്ഷാപ്രവർത്തനം നടത്തിയ നാടിന് സ്നേഹ സമ്മാനമായി ആശുപത്രി കെട്ടിടം ഒരുങ്ങുന്നു - Hospital building for karipur

author img

By ETV Bharat Kerala Team

Published : Aug 7, 2024, 9:03 PM IST

ആശുപത്രിക്ക് വേണ്ടി പുതിയ കെട്ടിടം ഒരുങ്ങുന്നത് കരിപ്പൂർ വിമാനാപകടത്തിന്‍റെ നാലാം വാർഷിക ദിനത്തിൽ. രണ്ട് നിലകളിലുള്ള ആശുപത്രി കെട്ടിടത്തിന് 60 ലക്ഷം രൂപയാണ് ചിലവ് കണക്കാക്കുന്നത്

കരിപ്പൂർ വിമാനാപകട രക്ഷാപ്രവർത്തനം  KARIPUR PLANE CRASH  HOSPITAL BUILDING FOR KARIPUR LOCAL  കരിപ്പൂർ വിമാനാപകട നാലാം വാർഷികം
കെട്ടിടത്തിന്‍റെ നിർമാണ ഉദ്ഘാടനം നിവഹിക്കുന്ന കൊണ്ടോട്ടി നഗരസഭ ആക്‌ടിങ് ചെയർമാൻ അഷറഫ് മാടൻ (ETV Bharat)
കരിപ്പൂർ വിമാനാപകടം: രക്ഷാപ്രവർത്തനം നടത്തിയ നാടിന് സ്നേഹ സമ്മാനമായി ആശുപത്രി കെട്ടിടം ഒരുങ്ങുന്നു (ETV Bharat)

കോഴിക്കോട്: രാജ്യം നടുങ്ങിയ വിമാന അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ നാടിന് സ്നേഹ സമ്മാനമായി ആശുപത്രി കെട്ടിടം ഒരുങ്ങുന്നു. അപകടം നടന്നയുടൻ ജീവൻ മറന്നുള്ള രക്ഷാപ്രവർത്തനമാണ് അന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ നടന്നത്. രക്ഷാപ്രവർത്തകർ എത്തുന്നതിനു മുൻപേ അപകടത്തിൽപ്പെട്ടവരെ രക്ഷിക്കുന്നതിനായി അതിസാഹസികമായായിരുന്നു കരിപ്പൂരിലെ നാട്ടുകാരുടെ പ്രവർത്തനം. എന്നാൽ ഇപ്പോൾ നാട്ടുകാരുടെ അകമഴിഞ്ഞ രക്ഷാപ്രവർത്തനത്തിനുള്ള സ്നേഹ സമർപ്പണമായാണ് കരിപ്പൂർ ചിറയിൽ ഫാമിലി ഹെൽത്ത് സെന്‍ററിന് പുതിയ കെട്ടിടം നിർമ്മിച്ചു നൽകുന്നത്.

കരിപ്പൂർ വിമാനാപകടത്തിന്‍റെ നാലാം വാർഷിക ദിനത്തിലാണ് ആശുപത്രിക്ക് വേണ്ടി പുതിയ കെട്ടിടം ഒരുങ്ങുന്നത്. മലബാർ ഡെവലപ്മെന്‍റ് ഫോറത്തിന്‍റെ നേതൃത്വത്തിൽ അപകടത്തിൽ മരണപ്പെട്ട യാത്രക്കാരുടെ ആശ്രിതരുടെയും പരുക്ക് പറ്റിയ യാത്രക്കാരുടെയും കൂട്ടായ്‌മയാണ് പുതിയ കെട്ടിടം നിർമ്മിച്ച് നൽകുന്നത്. രണ്ട് നിലകളിലുള്ള ആശുപത്രി കെട്ടിടത്തിന് 60 ലക്ഷം രൂപയാണ് ചിലവ് കണക്കാക്കുന്നത്. 30 ലക്ഷത്തോളം ചിലവ് വരുന്ന ആദ്യ നിലയുടെ പ്രവർത്തി ആറുമാസത്തിനകം പൂർത്തീകരിച്ച് പ്രവർത്തന സജ്ജമാക്കാനാകുമെന്നാണ് പ്രതീക്ഷ.

ഒന്നാം നിലയുടെ നിർമാണം പൂർത്തിയായതിന് ശേഷമാകും രണ്ടാം നിലയുടെ നിർമാണ പ്രവർത്തി ആരംഭിക്കുക. നാല് കൺസൽട്ടിങ് മുറികൾ, വിശ്രമമുറികൾ, ഫാർമസി, ലാബ്, നേഴ്‌സിങ് റൂം എന്നിവയാണ് ആശുപത്രിയിലെ ആദ്യ നിലയിൽ ഒരുക്കുന്നത്. കെട്ടിടത്തിന്‍റെ നിർമാണ ഉദ്ഘാടനം ചിറയിൽ ഫാമിലി ഹെൽത്ത് സെന്‍റർ പരിസരത്ത് നടന്ന ചടങ്ങിൽ കൊണ്ടോട്ടി നഗരസഭ ആക്‌ടിങ് ചെയർമാൻ അഷറഫ് മാടൻ ഉദ്ഘാടനം ചെയ്‌തു. എംഡിഎഫ് കരിപ്പൂർ വിമാനാപകട ചാരിറ്റി ഫൗണ്ടേഷൻ ചെയർമാൻ അബ്‌ദുറഹിമാൻ ഇടക്കുനി അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സമിതി ചെയർപേഴ്‌സൺ ഷെറീന ഹസീബ്, കൊണ്ടോട്ടി മുൻസിപ്പാലിറ്റി കമ്മിറ്റി ചെയർമാൻമാരായ മിനിമോൾ നിദ ഷെഹീർ, മുഹിയുദ്ദീൻ അലി, റംല കോടവണ്ടി, കെ പി ഫിറോസ്, കൗൺസിലർ കെ പി സൽമാൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, മെഡിക്കൽ ഓഫീസർ ഡോ പി സി സുഗതകുമാരി എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി വിമാന അപകടത്തിൽ പരിക്കുപറ്റിയ യാത്രക്കാരുടെയും മരണമടഞ്ഞവരുടെ ആശ്രിതരുടെയും സംഗമവും നടന്നു.

2020 ഓഗസ്‌റ്റ് ഏഴിന് രാത്രി എട്ടുമണിയോടെയാണ് കരിപ്പൂർ വിമാനത്താവളത്തിൽ ആ ദുരന്തം പറന്നിറങ്ങിയത്. കോവിഡിന്‍റെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാവരും വീടുകൾക്കുള്ളിൽ തന്നെ കഴിയുന്ന സമയത്താണ് അപകടം നടന്നത്. വന്ദേ ഭാരത് മിഷന്‍റെ ഭാഗമായി ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം ലാൻഡ് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് റൺവേയുടെ കിഴക്കേ ഭാഗത്തെ താഴ്‌ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. സംഭവ ദിവസം വൈകുന്നേരം മുതൽ കനത്ത മഴയുണ്ടായിരുന്നു. ശബ്‌ദം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ കണ്ടത് വിമാനം രണ്ടായി നെടുകെ പിളർന്ന കാഴ്‌ചയാണ്.

റൺവേയുടെ പുറത്തുള്ള റോഡിൻ്റെ ഭാഗത്തായിരുന്നു വിമാനത്തിന്‍റെ മുൻഭാഗം കിടന്നത്. ആദ്യം ഓടിയെത്തിയ നാട്ടുകാരെ സെക്യൂരിറ്റിക്കാർ ഗേറ്റിൽ തടഞ്ഞു. എന്നാൽ അതൊന്നും വകവയ്ക്കാതെ മതിൽ ചാടി കടന്നായിരുന്നു ആദ്യ രക്ഷാപ്രവർത്തനം. 19 യാത്രക്കാരും രണ്ട് പൈലറ്റ് മാരും ഉൾപ്പെടെ 21 പേരുടെ ജീവനാണ് വിമാന ദുരന്തത്തിൽ പൊലിഞ്ഞത്. 169 പേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ പലരും ഇപ്പോഴും അതിൻ്റെ ശാരീരിക പ്രയാസങ്ങളുമായാണ് ജീവിക്കുന്നത്.

ലോകം നടുങ്ങിയ കരിപ്പൂർ വിമാനത്താവള ദുരന്തത്തിലെ ജീവൻ മറന്നുള്ള രക്ഷാപ്രവർത്തനം നാടിന് മാതൃകയായിരുന്നെന്ന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഹംസ ചോയി മഠത്തിൽ പറയുന്നു. ആ രക്ഷാപ്രവർത്തനത്തിന്‍റെ ചുവടുപിടിച്ച് ഇന്നും ഏതു ദുരന്തം ഉണ്ടെങ്കിലും അവിടെ ഓടിയെത്തുന്ന നന്മവറ്റാത്ത ജനസമൂഹം കരിപ്പൂർ വിമാനത്താവള ദുരന്തത്തിന്‍റെ രക്ഷാപ്രവർത്തനത്തിന്‍റെയും ഓർമ്മപ്പെടുത്തലാണ്.

Also Read: കരിപ്പൂര്‍ വിമാനാപകടം ബിഗ്‌ സ്‌ക്രീനിലേക്ക്; 'കാലിക്കറ്റ് എയർ ക്രാഷ്' എന്ന പേരിൽ സിനിമ ഒരുങ്ങുന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.