ETV Bharat / state

മീശ മാധവനുമല്ല, മീശ മാർജാരനുമല്ല; ഇത് മീശക്കവലയുടെ സ്വന്തം മീശ പാപ്പച്ചൻ - Meesha Pappachan Kannur - MEESHA PAPPACHAN KANNUR

ഒരാളുടെ മീശയുടെ പേരിൽ അറിയപ്പെടുന്നൊരു സ്ഥലമുണ്ട് കണ്ണൂരിൽ. പേരിനുപിന്നിൽ മീശപാപ്പച്ചന്‍ എന്ന ചായക്കടക്കാരനാണ്. മീശയെയും കുടുംബത്തെയും ഒരുപോലെ സ്‌നേഹിച്ച മീശ പാപ്പാച്ചൻ

MEESAPAPPACHAN  KANNUR MEESAKAVALA  മീശക്കവല മീശപാപ്പച്ചൻ  കണ്ണൂർ
Kannur Meesakavala Meesha Pappachan And His Tea Shop (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 12, 2024, 8:45 PM IST

മീശക്കവലയുടെ സ്വന്തം മീശ പാപ്പച്ചൻ (ETV Bharat)

കണ്ണൂർ: മീശയുടെ പേരിൽ അറിയപ്പെടുന്നൊരു സ്ഥലമുണ്ട്... അതും നമ്മുടെ കണ്ണൂരിൽ. കണ്ണൂരിലെ വലിയൊരു വിനോദ സഞ്ചാര കേന്ദ്രം. പയ്യാവൂരിനപ്പുറം കാഞ്ഞിരക്കൊല്ലി അളകാപുരി വെള്ളച്ചാട്ടത്തിന്‍റെ സമീപ പ്രദേശങ്ങൾ. വെള്ളച്ചാട്ടത്തിന്‍റെ ടിക്കറ്റ് കൗണ്ടറിന് സമീപത്തെ ദിശ ബോർഡുകളിൽ എല്ലാം ഒരു സ്ഥലപ്പേര് കാണാം മീശക്കവല.

സ്ഥല നാമത്തിലെ കൗതുകം അന്വേഷിച്ചു പോയാൽ ഒരാളുടെ മീശയിൽ ചെന്നെത്തും കാര്യങ്ങൾ. ഇവിടെ 20 വർഷമായി തട്ടുകട നടത്തുന്ന കൊടകച്ചറ പാപ്പച്ചന്‍റെ കൊമ്പൻ മീശയാണ് കഥാനാകന്‍. അളകാപുരി വെള്ളച്ചാട്ടം കാണാൻ പോയവർക്കൊക്കെ സുപരിചിതനാണ് ഈ 82 കാരൻ. വനം വകുപ്പിന്‍റെ അതീനതയിൽ ഉള്ള വെള്ളച്ചാട്ടം ആളുകളെ ആകർഷിച്ച് തുടങ്ങിയ കാലം മുതൽ പാപ്പച്ചൻ ഇവിടെ തട്ടുകട നടത്തുന്നുണ്ട്.

സമീപത്തെ 10 സെന്‍റോളം വരുന്ന സ്ഥലം പാപ്പച്ചന്‍റെ പേരിൽ ആണ്. ഈ സ്ഥലത്താണ് വാഹനങ്ങൾ പാർക് ചെയ്യുന്നത്. അതുകൊണ്ടുതന്നെ സഞ്ചാരികളെ ആദ്യം വരവേൽക്കുന്നതും ഇദ്ദേഹമാണ്. 30 രൂപയാണ് പാർക്കിങ് ഫീസായി പാപ്പച്ചൻ വാങ്ങുന്നത്. പതിനാറാം വയസിൽ മീശ വളര്‍ത്തി തുടങ്ങിയതാണ് പാപ്പച്ചൻ. പിന്നീട് പട്ടാളത്തിൽ ജോലി കിട്ടിയപ്പോഴും വിരമിച്ചതിനുശേഷം നാട്ടിലെത്തി കൃഷിയിൽ സജീവം ആയപ്പോഴും കുടുംബത്തിനോടൊപ്പം മീശയെയും പൊന്നുപോലെ ആദ്ദേഹം നോക്കി.

അളകാപുരി വെള്ളച്ചാട്ടത്തിന് സമീപം തട്ടുകട തുടങ്ങിയപ്പോഴാണ് പാപ്പച്ചന്‍റെ മീശ ക്ലിക് ആയത്. വെള്ളച്ചാട്ടം കാണാൻ എത്തുന്നവർക്കിടയിൽ മീശ ചർച്ചയായതോടെ സ്ഥലത്തിന് നാട്ടുകാർ മീശക്കവല എന്ന പേര് നൽകി. സഞ്ചാരികൾ വെള്ളച്ചാട്ടത്തിന്‍റെ ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പോസ്‌റ്റ് ചെയ്‌തതോടൊ പാപ്പച്ചന്‍റെ മീശയും വൈറലായി. കടയിലെ തിരക്കുകൾക്കിടയിലും ഒപ്പം നിന്ന് ഫോട്ടോ പകര്‍ത്താനെത്തുന്നവരെ പാപ്പച്ചന്‍ മുഷിപ്പിക്കാറില്ല.

തട്ടുകടയോട് ചേർന്ന് തന്നെയാണ് പാപ്പച്ചന്‍റെ വീടും ഉള്ളത്. പാപ്പച്ചൻ സൗജന്യമായി നൽകിയ സ്ഥലത്ത് കൂടിയാണ് വെള്ളച്ചാട്ടത്തിലേക്കുള്ള നടപ്പാത. അളകാപുരി വെള്ളച്ചാട്ടത്തിലേക്ക് കൂടുതൽ പേർ എത്തുന്നത് ജൂൺമുതൽ ഡിസംബർ വരെയുള്ള മാസങ്ങളിലാണ്. സീസൺ തുടങ്ങിയാൽ മീശക്കഥ പറഞ്ഞും നിർദേശങ്ങൾ നൽകിയും പതിവ് പോലെ തിരക്കിലായിരിക്കും മീശക്കവലയുടെ സ്വന്തം മീശ പാപ്പച്ചൻ.

Also read : കാഞ്ഞിരക്കൊല്ലിയില്‍ പ്രകൃതി ഒളിപ്പിച്ച വശ്യത; മഴയില്‍ ഉണര്‍ന്ന് അളകാപുരി വെള്ളച്ചാട്ടം - Alakapuri water falls

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.