കാസർകോട്: പിണറായി സർക്കാരിൻ്റെ സ്ത്രീപക്ഷ നിലപാട് വാചക കസർത്ത് മാത്രമെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പേജുകൾ വെട്ടിയതിൽ ഗൂഡാലോചനയെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സർക്കാർ സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുകയും വേട്ടക്കാരനൊപ്പം നിൽക്കുകയും ചെയ്യുന്നു. പേജുകൾ വെട്ടിക്കളഞ്ഞത് ആരെയോ രക്ഷിക്കാൻ വേണ്ടിയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
സർക്കാർ വേട്ടക്കാരെ സഹായിക്കാനാണ് ശ്രമിക്കുന്നത്. റിപ്പോർട്ടിന്മേൽ നാല് വർഷത്തിലേറെ സർക്കാർ അടയിരിക്കുകയായിരുന്നു. കമ്മിഷൻ റിപ്പോർട്ട് തയ്യാറാക്കിയിട്ടും കേസെടുക്കാത്തത് എന്തുകൊണ്ടെന്ന് വ്യക്തമാക്കണം.
ഉർവശീശാപം ഉപകാരം എന്ന നിലയിലാണ് പല പേജുകളും സർക്കാർ വെട്ടിമാറ്റിയത്. കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കേസെടുക്കണമെന്നും സുരേന്ദ്രൻ കാസർകോട് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.