ETV Bharat / state

'മടിയിലും ഒക്കത്തും വച്ച് പാലൂട്ടി വളര്‍ത്തി'; പോരാളി ഷാജിയെ തള്ളി പിണറായിയെ സംരക്ഷിക്കാന്‍ നീക്കമെന്ന് കെ സുധാകരന്‍ - K SUDHAKARAN ABOUT PORALI SHAJI - K SUDHAKARAN ABOUT PORALI SHAJI

പോരാളി ഷാജിയെ തള്ളിപ്പറയുന്നത് തെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ ഉത്തരവാദിത്തത്തില്‍ നിന്ന് പിണറായിയെ സംരക്ഷിക്കാനെന്ന് കെ സുധാകരന്‍. തെരഞ്ഞെടുപ്പ് പരാജയം പോരാളി ഷാജിയുടെ തലയില്‍ കെട്ടിവയ്‌ക്കാന്‍ ശ്രമം. സിപിഎമ്മും ബിജെപിയും ഫാസിസ്റ്റ് സംഘടനകളെന്നും ബിജെപി.

PORALI SHAJI CONTROVERSY  പോരാളി ഷാജി  പോരാളി ഷാജിയെ കുറിച്ച് സുധാകരന്‍  CPM AND CM PINARAYI VIJAYAN
FILE- K Sudhakaran (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 14, 2024, 7:39 PM IST

തിരുവനന്തപുരം: പോരാളി ഷാജി എന്ന ഇടത് സൈബര്‍ ഗ്രൂപ്പിനെ സിപിഎം പരസ്യമായി തള്ളിപ്പറഞ്ഞതിന് പിന്നാലെ പോരാളി ഷാജിയുടെ പേരില്‍ കണ്ണൂര്‍ രാഷ്ട്രീയം കലങ്ങി മറിയുകയാണ്. സിപിഎം ജില്ല സെക്രട്ടറിയും കണ്ണൂരിലെ ഇടത് സ്ഥാനാര്‍ഥിയുമായിരുന്ന എംവി ജയരാജന്‍ പോരാളി ഷാജിയെ തള്ളിപ്പറഞ്ഞതിനെ പരിഹസിച്ച് കെപിസിസി പ്രസിഡന്‍റും കണ്ണൂര്‍ എംപിയുമായ കെ സുധാകരന്‍ രംഗത്ത് വന്നു. യുഡിഎഫ് നേതാക്കളെ സൈബര്‍ ലോകത്ത് വളഞ്ഞിട്ട് ആക്രമിക്കാന്‍ പോറ്റി വളര്‍ത്തിയ പോരാളി ഷാജിമാരെ ഇപ്പോള്‍ തള്ളിപ്പറയുന്നത് തെരഞ്ഞെടുപ്പ് പരാജയം അവരുടെ തലയില്‍ കെട്ടിവച്ച് മുഖ്യമന്ത്രിക്കും സിപിഎം നേതാക്കള്‍ക്കും രക്ഷപ്പെടാനാണെന്ന് സുധാകരന്‍ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.

തെരഞ്ഞെടുപ്പ് കാലത്ത് ഇവരുടെ പോസ്‌റ്റുകള്‍ സിപിഎം വ്യാപകമായി പ്രചരിപ്പിരുന്നു. എകെജി സെന്‍ററില്‍ പ്രവര്‍ത്തിക്കുന്ന സിപിഎം സൈബര്‍ വിഭാഗം ഏറ്റവുമധികം പകര്‍ത്തിയത് പോരാളി ഷാജിയുടെ പോസ്‌റ്റുകളാണ്. അതാണ് ഇപ്പോള്‍ സിപിഎം പരാജയ കാരണമായി വിലയിരുത്തുന്നത്.

മടിയിലും ഒക്കത്തും വച്ച് പാലൂട്ടി വളര്‍ത്തിയ ശേഷമാണ് ഇപ്പോള്‍ ഇറങ്ങിവാടാ എന്ന് ആക്രോശിക്കുന്നത്. സിപിഎമ്മിന്‍റെ കൊലപാതക- ക്വട്ടേഷന്‍ സംഘം പോലെയാണ് സൈബര്‍ ലോകത്ത് പോരാളി ഷാജിയും കൂട്ടരും. ടിപി ചന്ദ്രശേഖരനെ അരിഞ്ഞ് വീഴ്ത്തിയത് പോലെ താന്‍ ഉള്‍പ്പെടെ എത്രയോ യുഡിഎഫ് നേതാക്കളെയാണ് ഇവര്‍ ആക്രമിച്ചിട്ടുള്ളത്.

ഇതിനെതിരെ കെപിസിസി ഔദ്യോഗികമായി തന്നെ നിരവധി തവണ പരാതി നല്‍കിയിട്ടും ചെറുവിരല്‍ അനക്കിയിട്ടില്ല. പിണറായി വിജയനും സിപിഎം നേതാക്കളും അവരെ സംരക്ഷിക്കുകയും അവരുടെ പോസ്റ്റുകള്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്‌തു. തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനുണ്ടായ കനത്ത പരാജയത്തിന്‍റെ പ്രധാന കാരണമായി പോരാളി ഷാജി കാണുന്നത് പണമിടപാടുകളും ദന്തഗോപുരവാസവുമാണ്.

ഇത് മുഖ്യന്ത്രി പിണറായി വിജയനുള്ള നേരിട്ടുള്ള കുത്താണ്. മദ്യനയം മാറ്റാന്‍ ബാറുടമകളില്‍ നിന്ന് കോടികള്‍ സമാഹരിച്ചതും കരിമണല്‍ കമ്പനിയില്‍ നിന്നും കോടികള്‍ കൈപ്പറ്റിയതും ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കിയവയാണ്. പുരയ്ക്ക് മേലെ ചാഞ്ഞ മരം വെട്ടാന്‍ സിപിഎം തീരുമാനിച്ചത് ഈ പശ്ചാത്തലത്തിലാണ്. പോരാളി ഷാജിയെ തള്ളിപ്പറഞ്ഞ് പിണറായിയെ സംരക്ഷിക്കാനാണ് സിപിഎമ്മിന്‍റെ തീരുമാനം.

ബിജെപി നേതാവ് കെ സുരേന്ദ്രന്‍ അവരുടെ പോരാളി ശ്രീജിത് പണിക്കര്‍ക്കെതിരേയും രംഗത്ത് വന്നിരിക്കുകയാണ്. പ്രസിഡന്‍റിനെ വിമര്‍ശിച്ചതാണ് അവിടെയും പ്രശ്‌നം. സിപിഎമ്മും ബിജെപിയും വിമര്‍ശനങ്ങളെ ഭയക്കുന്ന ഫാസിസ്റ്റ് സംഘടനകളാണെന്ന് കെ സുധാകരന്‍ ചൂണ്ടിക്കാട്ടി.

Also Read: പോരാളി ഷാജിയെ പുറത്തു കൊണ്ടുവരാൻ എംവി ജയരാജൻ: പോര് മുറുകുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.