ETV Bharat / state

ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ല; എക്‌സിറ്റ് പോൾ ഫലങ്ങൾ പലപ്പോഴും തെറ്റിയിട്ടുണ്ട്: കെ സുധാകരൻ - K Sudhakaran on exit polls 2024 - K SUDHAKARAN ON EXIT POLLS 2024

ഇന്ത്യ സഖ്യത്തിന് ആത്മാവ് ഇനിയും വരുന്നതേയുള്ളൂ എന്ന കാര്യം മറക്കരുതെന്നും മുന്നണി മുന്നോട്ട് പോകുമെന്നും കെ സുധാകരൻ.

EXIT POLLS 2024  LOK SABHA ELECTION 2024  എക്‌സിറ്റ് പോൾ ഫലങ്ങൾ 2024  KERALA LOK SABHA ELECTION 2024
K Sudhakaran (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 2, 2024, 3:55 PM IST

കെ സുധാകരൻ മാധ്യമങ്ങളോട് (ETV Bharat)

കണ്ണൂർ: എക്‌സിറ്റ് പോൾ ഫലങ്ങൾ പലപ്പോഴും തെറ്റിയിട്ടുണ്ടെന്നും ബിജെപി ഇത്തവണ കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. എക്‌സിറ്റ് പോൾ പ്രവചനങ്ങൾക്ക് അംഗീകാരം കൊടുക്കേണ്ട കാര്യമില്ല. കേരളത്തിൽ
20 സീറ്റും യുഡിഎഫ് നേടുമെന്നും കെ സുധാകരൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിൽ ബിജെപി ഇത്തവണ അക്കൗണ്ട് തുറക്കില്ല. വരും കാലങ്ങളിൽ ഒരുപക്ഷേ ബിജെപി അക്കൗണ്ട് തുറക്കുമായിരിക്കും. ഈ തെരഞ്ഞെടുപ്പിൽ കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപി പിറകോട്ട് പോകും. എന്നാൽ ഇന്ത്യ മുന്നണി മുന്നേറ്റമുണ്ടാക്കും.

അഖിലേന്ത്യ രാഷ്‌ട്രീയത്തിൽ ഇന്ത്യ സഖ്യത്തിന് ആത്മാവ് വരുന്നതേയുള്ളൂ എന്ന കാര്യം മറക്കരുത്. പ്രതീക്ഷിക്കാത്ത വിജയം ആ മുന്നണിയ്‌ക്ക് ഉണ്ടാകുമെന്ന കാര്യത്തിൽ തർക്കമില്ല. അതിന്‍റെ അർഥം ഇന്ത്യ ഭരിക്കുമെന്നല്ല.

ഇത്തവണ ഇന്ത്യ മുന്നണി അധികാരത്തിൽ വരുമോ ഇല്ലയോ എന്നത് വിഷയമല്ല. എന്നാൽ മുൻപത്തെ നിലയിൽ നിന്നും ഏറെ മുന്നോട്ട് പോകും. കേരളത്തിൽ യുഡിഎഫ് 20 സീറ്റും നേടും. കെഎസ്‌യു പ്രസിഡൻ്റിനെ മാറ്റണമെന്ന് ഇപ്പോൾ പറയുന്നത് ഉചിതമല്ലെന്നും കെ സുധാകരൻ പറഞ്ഞു.

ALSO READ: എക്‌സിറ്റ് പോൾ ചർച്ചകളിൽ മുഴുവൻ അംഗ കക്ഷികളും പങ്കെടുക്കുമെന്ന് ഇന്ത്യ മുന്നണി; തീരുമാനം ഏകകണ്‌ഠമായി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.