കോഴിക്കോട്: തൃശൂരിലെ തോൽവിയിൽ കോൺഗ്രസ് പാർട്ടിക്ക് വീഴ്‌ച ഉണ്ടായെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ. ഇക്കാര്യം പാർട്ടി അന്വേഷിക്കും. വീഴ്‌ച വരുത്തിയവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു. കെ മുരളീധരനെ പൊതുരംഗത്തേക്ക് തിരിച്ചു കൊണ്ടുവരുമെന്നും കോഴിക്കോട്ടെ വസതിയിലെത്തി കെ മുരളീധരനെ കണ്ട ശേഷം കെ സുധാകരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മുരളീധരന് എന്ത് പദവി നൽകണമെന്ന് പാർട്ടി ചർച്ച ചെയ്‌ത് തീരുമാനിക്കും. കെപിസിസി അധ്യക്ഷ പദവി നൽകുന്നത് ഉൾപ്പെടെ ചർച്ച ചെയ്യും. കെ മുരളീധരൻ ഒരു ആവശ്യവും ഉന്നയിച്ചിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.
Also Read: മുരളി വീണ്ടും കെപിസിസി അധ്യക്ഷ പദവിയിൽ വരുമോ; അതോ പഴയ ഡിഐസി ഓർമകളുമായി വീണ്ടും വയനാട് ചുരം കയറുമോ