തൃശൂര്‍: തൃശൂര്‍ ലോക്‌സഭ മണ്ഡലത്തിലെ യുഡിഎഫ് - എന്‍ഡിഎ സ്ഥാനാര്‍ഥികളായ കെ മുരളീധരനും സുരേഷ് ഗോപിയും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരിയായ ജില്ലാ കളക്‌ടര്‍ വി ആര്‍ കൃഷ്‌ണതേജയ്ക്ക് മുമ്പാകെ ഉച്ചയോടെയാണ് ഇരുവരും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.
എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി അയ്യന്തോളിലെ സൈനിക സ്‌മാരകമായ അമർ ജവാൻ ജ്യോതിയിൽ പുഷ്‌പാർച്ചന നടത്തിയ ശേഷം കളക്‌ടറേറ്റിലേക്ക് റോഡ് ഷോ ആയി എത്തിയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. വലിയ ആത്മവിശ്വാസമുണ്ടെന്നും, തൃശൂരിൽ ഇത്തവണ വിജയിക്കുമെന്നും സുരേഷ് ഗോപി പ്രതികരിച്ചു.
യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ പടിഞ്ഞാറെ കോട്ടയിലെ കെ കരുണാകരൻ്റെ പ്രതിമയിൽ പുഷ്‌പാർച്ചന നടത്തിയ ശേഷം ജാഥയായാണ് കളക്‌ടറേറ്റിൽ എത്തിയത്. യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച എസ്‌ഡിപിഐ പ്രഖ്യാപനത്തിലും മുരളീധരന്‍ പ്രതികരിച്ചു.
എസ്‌ഡിപിഐ ഓരോ തെരഞ്ഞെടുപ്പിലും പലർക്കും പിന്തുണ പ്രഖ്യാപിക്കാറുണ്ട്. തൃശ്ശൂരില്‍ വോട്ടർ പട്ടികയിൽ പേരുള്ള മുഴുവൻ ആൾക്കാരുടെയും വോട്ട് തേടും. പക്ഷേ, പാര്‍ട്ടിക്ക് ചില പ്രസ്ഥാനങ്ങളോട് ചില നയങ്ങളുണ്ട്. അതാണ് പ്രതിപക്ഷ നേതാവ് പറഞ്ഞതെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പില്‍ എസ്‌ഡിപിഐയുടെ പിന്തുണ കോണ്‍ഗ്രസിന് വേണ്ടെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രഖ്യാപിച്ചത്. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകൾ ഒരു പോലെ എതിർക്കുമെന്നും വി ഡി സതീശൻ വ്യക്തമാക്കിയിരുന്നു. ആർക്ക് വേണമെങ്കിലും വോട്ട് ചെയ്യാമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
Also Read : ആലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാർഥി എ എം ആരിഫ് നാമനിർദേശ പത്രിക സമർപ്പിച്ചു - AM Ariff Nomination Submission