ETV Bharat / state

എറണാകുളത്ത് സിപിഎമ്മിന്‍റെ സർപ്രൈസ് സ്ഥാനാർഥി; ഷൈൻ ടീച്ചര്‍ മത്സരിക്കാനെത്തുമ്പോള്‍ - election 2024

ഇത്തവണ പൊതു സ്വതന്ത്രനില്ല. പാർട്ടി ചിഹ്നത്തിൽ എറണാകുളത്ത് മത്സരിക്കാനിറങ്ങുന്നത് വനിത സ്ഥാനാർഥി കെ ജെ ഷൈൻ.

K J Shine  CPM Candidate in Ernakulam  എറണാകുളം സിപിഎം സ്ഥാനാർഥി  എറണാകുളം മണ്ഡലം കെ ജെ ഷൈൻ  Shine K Jospeh
K J Shine CPM's Surprise candidate in Ernakulam
author img

By ETV Bharat Kerala Team

Published : Feb 22, 2024, 1:41 PM IST

എറണാകുളം: എറണാകുളത്ത് സിപിഎം ഇത് എന്തു ഭാവിച്ചാണ് എന്ന് എതിരാളികള്‍ സംശയിച്ചു പോകുന്ന തരത്തില്‍ അമ്പരപ്പിക്കുന്ന നീക്കമാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പാര്‍ട്ടി നടത്തിയത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ സംസ്ഥാനത്തെ ഏറ്റവും സ്വാധീനമുള്ള ലോക്‌സഭ മണ്ഡലമായ എറണാകുളത്ത് പൊതു സ്വതന്ത്രനെ സ്ഥാനാർഥിയായി നിർത്തി ശക്തമായ മത്സരം കാഴ്‌ചവയ്‌ക്കാനുള്ള ശ്രമമാണ് എല്ലാ കാലങ്ങളിലും സിപിഎം നടത്തിയിട്ടുള്ളത്. എന്നാൽ, ഇത്തവണ പാർട്ടി ചിഹ്നത്തിൽ പ്രവർത്തകയെ ഇറക്കി ഒരു കൈ നോക്കാനാണ് സിപിഎം തീരുമാനം (CPM Candidate in Ernakulam). ഇതോടെ ഏറ്റവും പ്രമുഖരും കരുത്തരുമായ പാർട്ടി സ്ഥാനാർഥികൾ ഉൾപ്പെടുന്ന പട്ടികയിൽ ഇടംപിടിച്ചിരിക്കുകയാണ് കെ ജെ ഷൈൻ (K J Shine) എന്ന ഷൈൻ കെ ജോസഫ് (Shine K Joseph).

കെഎസ്‌ടിഎ സംസ്ഥാന കമ്മിറ്റി അംഗമായ കെ ജെ ഷൈൻ ജില്ലയിലെ പാർട്ടി പ്രവർത്തകർക്ക് പോലും സുപരിചിതയെല്ലെങ്കിലും, വനിത നേതാവ് എന്ന നിലയിൽ പാർട്ടി നേതൃത്വത്തിന് യോഗ്യയായ സ്ഥാനാർഥിയാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ നാട്ടിൽ നിന്നും സ്ഥിരമായി വടക്കൻ പറവൂർ നഗരസഭയിലേക്ക് ജയിച്ച് കയറുന്ന ഷൈൻ എറണാകുളം ലോകസഭ മണ്ഡലത്തിലും തുറുപ്പ് ചീട്ടായി മാറുമെന്നാണ് സിപിഎം കണക്കുകൂട്ടൽ.

ലത്തീൻ സമുദായത്തിന് ഗണ്യമായ സ്വാധീനമുള്ള മണ്ഡലത്തിൽ സാമുദായിക സമവാക്യം കൂടി പാലിക്കാൻ കെ ജെ ഷൈനിലൂടെ കഴിയുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. നേരത്തെ പ്രമുഖരായ പൊതുസ്വതന്ത്രർ മണ്ഡലത്തിൽ പാർട്ടി സ്ഥാനാർഥിയാകുമെന്ന പ്രചാരണം ശക്തമായിരുന്നു. എന്നാൽ, കോൺഗ്രസ് സ്വഭാവമുള്ള എറണാകുളം, ചാലക്കുടി മണ്ഡലങ്ങളിൽ പൊതു സ്വീകാര്യത ലഭിക്കാൻ സാധ്യതയുള്ള പ്രവർത്തകരെ സ്ഥാനാർഥിയാക്കാനുള്ള തീരുമാനത്തിലേക്ക് പാർട്ടി എത്തുകയായിരുന്നു.

ഇതോടെയാണ് എറണാകുളം മണ്ഡലത്തിൽ അധ്യാപികയായ കെ ജെ ഷൈനും, ചാലക്കുടി മണ്ഡലത്തിൽ മുൻ മന്ത്രിയും അധ്യാപകനുമായ സി എൻ രവീന്ദ്രനാഥും സ്ഥാനാർഥികളാകുന്നത്. 20 ലോകസഭ മണ്ഡലങ്ങളിൽ വടകരയിൽ കെ കെ ശൈലജയെന്ന ഏക വനിത പ്രാതിനിധ്യത്തിൽ ഒതുങ്ങി പോകരുതെന്ന തീരുമാനവും എറണാകുളത്ത് വനിത സ്ഥാനാർഥിയെന്ന തിരുമാനത്തിലേക്ക് നയിച്ചു.

കഴിഞ്ഞ മൂന്ന് തവണയായി വടക്കൻ പറവൂർ നഗരസഭാംഗമായ കെ ജെ ഷൈൻ, നിലവിൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സണാണ്. കെഎസ്‌ടി നേതാവായ കെ ജെ ഷൈൻ, വടക്കൻ പറവൂരിലെ സാംസ്‌കാരിക പ്രവർത്തകയും പാർട്ടിക്കതീതമായ സ്വീകാര്യതയുള്ള വ്യക്തി കൂടിയാണ്. പറവൂർ ഡിആർസിയിലാണ് ഷൈൻ ഇപ്പോൾ ജോലി ചെയ്യുന്നത്.

ചേന്ദമംഗലത്തെ ജോസഫ്-മേരി ദമ്പതികളുടെ മകളായ കെ ജെ ഷൈൻ, പഞ്ചായത്ത് സൂപ്രണ്ടായി വിരമിച്ച ഡൈന്യൂസ് തോമസാണ് ഭർത്താവ്. ബാങ്ക് ഉദ്യോഗസ്ഥനായ ആരോമൽ, വിദ്യാർഥികളായ അലൻ, ആമി എന്നിവരാണ് മക്കൾ.

പി.ടി തോമസിന്‍റെ മരണത്തോടെ ഒഴിവുവന്ന തൃക്കാക്കര മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഏറെ പരാതികള്‍ക്കും ആക്ഷേപങ്ങള്‍ക്കും വഴി വെച്ചിരുന്നു. ഇത്തവണ ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നില്ലെങ്കിലും എറണാകുളത്തെ സ്ഥാനാര്‍ത്ഥി മാറില്ലെന്നാണ് പ്രവര്‍ത്തകരും കരുതുന്നത്.

തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുണ്ടായ പ്രശ്നങ്ങള്‍ പിന്നീട് എ കെ ബാലനും ടി പി രാമകൃഷ്ണനുമടങ്ങിയ സമിതി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആദ്യം കെ എസ് അരുണ്‍ കുമാറിന്‍റെ പേര് ഉയര്‍ന്നു വന്ന ശേഷം ഡോ. ജോ ജോസഫിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പു തന്നെ അരുണ്‍കുമാറിന് വേണ്ടി സി പി എം മണ്ഡലത്തില്‍ ചുമരെഴുത്ത് പോലും തുടങ്ങിയിരുന്നു. തോല്‍വിയെത്തുടര്‍ന്ന് നിരവധി ജില്ലാ നേതാക്കള്‍ക്കെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.