ETV Bharat / state

'പ്രശ്‌നങ്ങള്‍ അതിസങ്കീര്‍ണം, ശാശ്വത പരിഹാരത്തിന് ചെലവേറും': എറണാകുളം കെഎസ്‌ആര്‍ടിസി സ്റ്റാൻഡ് സന്ദര്‍ശിച്ച് മന്ത്രി കെബി ഗണേഷ് കുമാര്‍ - KSRTC BUS STAND WATERLOG ISSUE - KSRTC BUS STAND WATERLOG ISSUE

മന്ത്രി കെ ബി ഗണേഷ് കുമാര്‍ ഇന്നലെ എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡും പരിസര പ്രദേശങ്ങളും സന്ദർശിച്ചിരുന്നു. ശാശ്വത പരിഹാരത്തിന് വലിയ ചെലവ് വരുമെന്നും ഉടൻ സാധ്യമല്ലെന്നും താത്‌കാലിക പരിഹാരം അടിയന്തരമായി സ്വീകരിക്കുമെന്നും മന്ത്രി.

എറണാകുളം KSRTC സ്റ്റാൻഡ്  K B GANESH KUMAR  വെള്ളക്കെട്ട്  കെ ബി ഗണേഷ് കുമാർ
Minister K B Ganesh Kumar (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 23, 2024, 7:11 AM IST

കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ വെള്ളക്കെട്ടിൽ പരിഹാരം കാണുമെന്ന് കെ ബി ഗണേഷ് കുമാര്‍ (ETV Bharat)

എറണാകുളം: എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ വെള്ളക്കെട്ടിന് ശാശ്വതമായ പരിഹാരം കാണുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡും പരിസര പ്രദേശങ്ങളും സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കെഎസ്ആര്‍ടിസി സ്റ്റാൻ്റിലെ വെള്ളക്കെട്ടിന് താത്‌കാലിക പരിഹാരം കാണുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.

നിലവിലെ പ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കുന്നതിനാണ് ഐഐടിയിലെ എഞ്ചിനീയര്‍മാരോട് പഠനം നടത്താന്‍ ആവശ്യപ്പെടുന്നത്. പ്രായോഗിക പ്രശ്‌ന പരിഹാരത്തിനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ പ്രശ്‌നങ്ങള്‍ അതിസങ്കീര്‍ണമാണ്.

ശാശ്വത പരിഹാരത്തിന് വളരെ ചെലവ് വരും. താത്‌കാലിക പരിഹാരം എന്ന നിലയില്‍ സ്റ്റാന്‍ഡിന് മുന്‍വശത്തെ തോട്ടില്‍ നിന്നും വെള്ളം കയറാതിരിക്കാന്‍ 3 അടിയോളം ഉയരത്തില്‍ കോണ്‍ക്രീറ്റ് ഭിത്തി നിര്‍മിക്കും. കൂടാതെ ബസ് സ്റ്റാന്‍ഡില്‍ നിന്നുള്ള വെള്ളം ഒഴുക്കി കളയുന്നതിന് റെയില്‍വേ ലൈനിന്‍റെ അടിയിലൂടെ പൈപ്പ് സ്ഥാപിക്കുന്നതിന് റെയില്‍വേയുമായി ആലോചിച്ച് നടപടി സ്വീകരിക്കും. എത്രത്തോളം പരിഹാരം കാണാനാകുമെന്ന് നിലവില്‍ പറയാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

വെള്ളക്കെട്ടിനാല്‍ യാത്രക്കാരും ജീവനക്കാരും ഒരേപോലെ ബുദ്ധിമുട്ടുകയാണ്. ബില്‍ഡിങ് പൊളിക്കാതെ നവീകരിക്കും. ആവശ്യമില്ലാത്ത എല്ലാ ശുചിമുറികളും അടിയന്തരമായി പൊളിച്ചുമാറ്റും.

പുതിയ ശുചിമുറികള്‍ നിര്‍മിച്ച് പരിപാലിക്കുന്നതിന് ഏജന്‍സികളെ കണ്ടെത്തും. ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നതിനുള്ള തുക സിഎസ്ആര്‍ ഫണ്ട്, എന്‍ജിഒ ഫണ്ട് എന്നിവയിലൂടെ സമാഹരിക്കും. എറണാകുളം ബസ് സ്റ്റാന്‍ഡിലെ പ്രശ്‌ന പരിഹാരത്തിന് ജനങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ വയ്ക്കാമെന്നും മന്ത്രി പറഞ്ഞു. എറണാകുളം ഉള്‍പ്പെടെയുള്ള കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകള്‍ വൃത്തിയായി സൂക്ഷിക്കുന്നതിന് എല്ലായിടത്തും ഹൗസ് കീപ്പിങ് വിങ്ങുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

Also Read: കുറഞ്ഞ ചെലവില്‍ ഡ്രൈവിങ് പഠിക്കാം; ഫീസ്‌ നിശ്ചയിച്ച് കെഎസ്‌ആർടിസി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.